'പണി' വരുന്നുണ്ട് അവറാച്ചാ! രണ്ടാം ഭാഗം ഉറപ്പിച്ച് ജോജു

ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി. ജോജുവിന്‍റെ ആദ്യ സംവിധാന ചിത്രത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പടം ഹിറ്റായപ്പോൾ തന്നെ രണ്ടാം ഭാഗമുണ്ടാകുമെന്ന് ജോജു അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരിക്കുകയാണ്. ജോജു തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ടൈറ്റില്‍ പങ്കുവെച്ചത്. 'ഡീലക്‌സ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഡീലക്‌സ് ബെന്നി എന്നാണ് ചിത്രത്തിൽ നായകന്റെ പേരെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബർ മാസത്തോടെ ഡീലക്‌സിന്റെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം ആദ്യ ഭാഗമായ പണിയുമായി ബന്ധമില്ലെന്നും അഭിനേതാക്കളും വ്യത്യസ്തമായിരിക്കുമെന്നും ജോജു അറിയിച്ചു. ഉർവശിയും ജോജുവും പ്രധാനവേഷങ്ങളിലെത്തുന്ന ആശ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് ജോജു പണിയുടെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. ഡിസംബർ മാസത്തോടെ ഡീലക്‌സിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജോജു അറിയിച്ചു.

'എല്ലാം പുതിയ അഭിനേതാക്കളും പുതിയ സ്ഥലവും പുതിയ കഥയും ആയിരിക്കും. രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇതിനകം പൂർത്തിയായിട്ടുണ്ട്. പ്രധാനമായും പുതുമുഖങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക. പണി മൂന്നാം ഭാഗം മറ്റ് രണ്ട് ഭാഗങ്ങളേക്കാൾ തീവ്രതയുള്ള സിനിമയായിരിക്കും. അതിലും പുതുമുഖങ്ങൾക്കാണ് മുൻഗണന' ജോജു പറഞ്ഞു.

Tags:    
News Summary - Joju George confirms the title of ‘Pani 2'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.