സൂരിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച കുടുംബചിത്രം; മാമൻ ഒ.ടി.ടിയിലേക്ക്

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത് സൂരിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണ് മാമൻ. മേയ് 16ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിയറ്റർ റിലീസ് ചെയ്ത് രണ്ട് മാസം കഴിഞ്ഞ ചിത്രമിതാ ഒ.ടി.ടിയിൽ എത്തുകയാണ്.

ആഗസ്റ്റ് എട്ട് മുതൽ സീ 5ൽ ഡിജിറ്റലായി സ്ട്രീം ചെയ്യാൻ മാമൻ ലഭ്യമാകും. '2025ലെ ഏറ്റവും വലിയ ഫാമിലി ബ്ലോക്ക്ബസ്റ്റർ മാമൻ ആഗസ്റ്റ് എട്ട് മുതൽ സീ 5ൽ സ്ട്രീം ചെയ്യുന്നും എന്ന് സീ 5 ഔദ്യോഗികമായി അറിയിച്ചു. സൂരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ. കുമാറാണ് നിർമാണം.

രാജ്കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സക്‌നിൽക്കിന്റെ അഭിപ്രായത്തിൽ മാമൻ ലോകമെമ്പാടുമായി 41.15 കോടി വരുമാനം നേടി. ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നിർവഹിച്ചത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. എഡിറ്റിങ് ഗണേഷ് ശിവ. 

Tags:    
News Summary - Sooris Maaman gets an OTT release date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.