30 വർഷത്തിലേറെയായി ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ ഒന്നിക്കുന്ന ഒരു പ്രോജക്ടിനായി പ്രേക്ഷകർ കാത്തിരിക്കുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ തന്റെ ആദ്യ വെബ് സീരീസായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡി’ലൂടെ ഇത് സാക്ഷാത്കരിക്കുകയാണ്. ട്രെയിലറിൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരെ അതിഥി വേഷങ്ങളിൽ കാണിക്കുന്നുണ്ട്. സൽമാൻ ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവർ ഒരു ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നില്ല. ആര്യൻ അവരെ ഒരുമിച്ച് സ്‌ക്രീനിൽ കൊണ്ടുവരുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.
ബോളിവുഡ് ഇൻഡസ്ട്രിയെ കേന്ദ്രീകരിച്ച് നടക്കുന്ന പക്കാ ആക്ഷൻ പാക്ക്ഡ് എന്റർടൈനർ ആകും ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ബോളിവുഡിനെ ട്രോളുന്ന തരത്തിൽ സറ്റയര്‍, സ്പൂഫ് എലെമെന്റും സീരിസിൽ ഉണ്ടാകുമെന്നും ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. വീഡിയോക്ക് താഴെ ആര്യനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. ഗംഭീര സീരീസ് ആകും ഇതെന്നും ആര്യൻ ഖാൻ അച്ഛന്റെ പേര് കാത്തുസൂക്ഷിക്കുമെന്നാണ് കമന്റുകൾ.
ബോളിവുഡ് താരങ്ങളായ ലക്ഷ്യയും സഹേർ ബംബയുമാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ചാണ് സീരിസ് നിർമിക്കുന്നത്. അതിഥി താരങ്ങളായി ഷാറുഖ് ഖാൻ, ആമിർ ഖാൻ, സല്‍മാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുര്‍വേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങി നിരവധി ആളുകൾ അണിനിരക്കുന്നുണ്ട്. മുംബൈയിൽ നടന്ന ഗംഭീര ഇവന്റിൽ വെച്ചാണ് സീരിസിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. നടൻ ഷാരൂഖ് ഖാനും ചടങ്ങിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.