അമരാവതി നഗരം
ന്യൂഡൽഹി: വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ രാജ്യത്തെ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച നഗരങ്ങൾ ഇൻഡോറും അമരാവതിയും ഡെവാസും. നാഷണൽ ക്ലീൻ എയർ പ്രോഗാമിന്റെ ഏറ്റവും നല്ല പ്രകടനത്തിനുള്ള പുരസ്കാരം ഈ നഗരങ്ങൾ നേടി.
വ്യവസായ കേന്ദ്രങ്ങളും കൽക്കരി ഖനന മേഖലകളും ഉൾക്കൊള്ളുന്ന പല നഗരങ്ങളും നല്ല നിലവാരം പുലർത്തിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. അടുത്ത വർഷം മുതൽ നഗരങ്ങളിലെ വാർഡുകളിലെ വായു മലിനീകരണ നിയന്ത്രണം വിലയിരുത്തപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ഏവും നല്ല നിലവാരം പുലർത്തിയത് ഇൻഡോർ നഗരമാണ്. മധ്യപ്രദേശിലെ തന്നെ ജബൽപൂർ, ഉത്തർ പ്രദേശിലെ ആഗ്ര, ഗുജറാത്തിലെ സൂറത്ത് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ അമരാവതിക്കാണ്. തുടർന്ന് ഝാൻസി (യു.പി), മൊറാദബാദ് (യു.പി), രാജസ്ഥാനിലെ അൾവാർ.
3 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ നഗരങ്ങളിൽ ഒന്നാം സ്ഥാനം മധ്യപ്രദേശിലെ ദെവാസിനാണ്. തുടർന്ന് ഹിമാചലിലെ പർവനൂ, ഒഡിഷയിലെ അൻഗുൾ. കൽക്കരി ഖനനം നടക്കുന്ന മൈനുകൾ ഉൾപ്പെടുന്ന നഗരമായ അൻഗുൾ ഈ നേട്ടം കൈവരിച്ചതിനെ കേന്ദ്രമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഇൻഡോറും ഉദയ്പൂറും റംസാർ കൺവെൻഷനിൽ അന്തർദേശീയ അംഗീകാരം നേടിയതിനെയും മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.