മനാമ: മുതിർന്ന കോൺഗ്രസ് നേതാവും രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് അനുസ്മരണം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബഹ്റൈൻ കേരളീയസമാജത്തിൽ നടക്കുമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. പുഷ്പാർച്ചന, അനുസ്മരണസമ്മേളനം തുടങ്ങിയവയോടെ നടക്കുന്ന പ്രോഗ്രാമിൽ ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികൾ പങ്കെടുക്കും. അതിവേഗം-ബഹുദൂരം എന്ന മുദ്രാവാക്യവുമായി കേരളത്തിൽ വികസനപ്രവർത്തനവും പാവപ്പെട്ട ആളുകളുടെ ദൈനംദിന ജീവിതത്തിൽ നേരിട്ട് ഇടപെട്ട് ലക്ഷക്കണക്കിനാളുകൾക്ക് സാന്ത്വനവും സാധ്യമാക്കിയ ഉമ്മൻ ചാണ്ടിക്ക് യു.എൻ അവാർഡ് ലഭിച്ചത് ബഹ്റൈനിൽ വെച്ചാണ്. അനുസ്മരണ സമ്മേളനത്തിലേക്ക് ബഹ്റൈനിലെ ജനാധിപത്യ-മതേതര വിശ്വാസികളെ സ്വാഗതം ചെയ്യുന്നതായി ഒ.ഐ.സിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറി മനു മാത്യു, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ നിസാർ കുന്നംകുളത്തിൽ, രജിത് മൊട്ടപ്പാറ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.