പല്ലവൻ കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ അംബാസഡർ വിനോദ് കെ. ജേക്കബിനൊപ്പം
മനാമ: ബഹ്റൈനിലെ അഹ്ലിയ യൂനിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര പഠന പര്യടനത്തിനെത്തിയ ഇന്ത്യയിലെ പല്ലവൻ കോളജ് ഓഫ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ ഇന്ത്യൻ എംബസി സന്ദർശിച്ചു. 'വിസിറ്റ് എംബസി പ്രോഗ്രാമിന്റെ' ഭാഗമായായിരുന്നു സന്ദർശനം.ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വിദ്യാർഥികളുമായി സംവദിക്കുകയും ചോദ്യോത്തരവേള നടത്തുകയും ചെയ്തു. എംബസിയുടെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും എംബസിയുടെ വിവിധ സംരംഭങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് വിശദമായ വിവരങ്ങൾ നൽകി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.