സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് ഉദ്ഘാടനവേളയിൽനിന്ന്
മനാമ: സിംസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ‘കളിമുറ്റം 2025’ന്റെ ഉദ്ഘാടനം സിംസ് ഗൂഡ്വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ നിർവഹിച്ചു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, പ്രോഗ്രാം കൺവീനർ അജീഷ് ടോം, സിംസ് കോർ ഗ്രൂപ് ചെയർമാൻ പോളി വിതയത്തിൽ, പ്രമുഖ സാമൂഹികപ്രവർത്തകനും സിംസ് മുൻ പ്രസിഡന്റുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ സംസാരിച്ചു. സമ്മർ ക്യാമ്പിന് നേതൃത്വം നൽകുന്ന അധ്യാപകർക്കും വളന്റിയർമാർക്കുമുള്ള ഔദ്യോഗിക ബാഡ്ജുകൾ മുഖ്യാതിഥി കൈമാറി. സിംസ് മ്യൂസിക് ക്ലബും കളിമുറ്റം സമ്മർ ക്യാമ്പിലെ കുട്ടികളും അണിയിച്ചൊരുക്കിയ നൃത്തസംഗീത പരിപാടികൾ, സമ്മർ ക്യാമ്പ് ഉദ്ഘാടന പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
സിംസ് ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളായ ജസ്റ്റിൻ ഡേവിസ്, ജോബി ജോസഫ്, സിജോ ആന്റണി, ജെയ്മി തെറ്റയിൽ, ജിജോ ജോർജ്, റെജു ആൻഡ്രൂ എന്നിവർക്കൊപ്പം സോജി മാത്യു, ലിജി ജോൺസൻ, ഷീന ജോയ്സൺ, ജിൻസി ലിയോൺസ്, സ്നേഹ ജെൻസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിംസ് കുടുംബങ്ങൾക്കൊപ്പം കളിമുറ്റം സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളും മാതാപിതാക്കളും സംബന്ധിച്ചു. ജൂലൈ ഒന്നിന് ആരംഭിച്ച കളിമുറ്റം സമ്മർ ക്യാമ്പ് ആഗസ്റ്റ് 22 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.