സാനു ജോൺസൺ

കുവൈത്ത് മുൻ പ്രവാസി സാനു ജോൺസൺ നാട്ടിൽ നിര്യാതയായി

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി ആലപ്പുഴ ചേന്നംകേരി ചെറുകാട്ടുശ്ശേരിൽ സാനു ജോൺസൺ (59) നാട്ടിൽ നിര്യാതയായി. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് മുൻ ഇടവക അംഗവും, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സ്റ്റാഫും ആയിരുന്നു.

തേവലക്കര കന്നുവേലിൽ കുടുംബാംഗമാണ്. ഈ വർഷം ഫെബ്രുവരിയിൽ ആണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയത്. സംസ്കാരം തിങ്കളാഴ്ച രാവിലെ നടക്കും.

ഭർത്താവ്: ചെറുകാട്ടുശ്ശേരിൽ പരേതനായ ജോൺസൻ ജോൺ. മക്കൾ: ജോ ജോൺസൻ, ജാക്‌സി സൂസൻ ജോൺസൻ. സാനു ജോൺസൺന്റെ നിര്യാണത്തിൽ സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Ex Kuwait expatriate passes away in his homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.