കുവൈത്ത് സിറ്റി: ബാച്ചിലർ താമസവുമായി ബന്ധപ്പെട്ട നിയമലംഘനത്തെ തുടർന്ന് ഫർവാനിയ ഗവർണറേറ്റിലെ 11 പ്രോപ്പർട്ടികളിൽ വൈദ്യുതി വിച്ഛേദിച്ചു. ഖൈത്താൻ, ആൻഡലസ്, ഒമരിയ, ഫിർദൗസ് പ്രദേശങ്ങളിലും എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് സമഗ്രമായ ഫീൽഡ് പരിശോധനകൾ നടത്തി. ഇവിടങ്ങളിലും ഒന്നിലധികം നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പരിശോധനകളിൽ ഭവന നിയമ ലംഘനങ്ങൾ കണ്ടെത്തിയ വസ്തു ഉടമകൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് പാലിക്കാത്തതിനാലാണ് വൈദ്യുതി വിച്ഛേദിക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിച്ചത്. ഭവന നിയന്ത്രണങ്ങൾ കർശനമായി നടപ്പക്കൽ, റെസിഡൻഷ്യൽ ഏരിയകളിലെ തിരക്ക് തടയൽ, പൊതു സുരക്ഷ വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വക്താവ് അറിയിച്ചു.
ശക്തമായ പരിശോധന തുടരുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.