കുവൈത്ത് സിറ്റി: നിയമലംഘനത്തെ തുടർന്ന് രാജ്യത്തെ ഫാർമസികൾക്കെതിരെ നടപടി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയവും വാണിജ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിൽ 20 ഫാർമസികൾ പൂട്ടി. ഫാർമസി ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ പൂട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തനം, നിയമവിരുദ്ധ കൈമാറ്റം തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തി. പരിശോധനയില്‍ ഇതുവരെ 60 ഫാർമസികൾ അടച്ചുപൂട്ടിയതായും അധികൃതർ വ്യക്തമാക്കി. വ്യവസായം-ആരോഗ്യം സംയുക്ത പരിശോധന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഫാർമസി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.