കുവൈത്ത് സിറ്റി: ലോകത്തിലെ മികച്ച നികുതി സൗഹൃദ നഗരങ്ങളിൽ കുവൈത്ത് സിറ്റി മുൻ നിരയിൽ. പട്ടികയിൽ കുവൈത്ത് സിറ്റി എട്ടാം സ്ഥാനത്താണ്. 2025ലെ മൾട്ടിപോളിറ്റൻസ് വെൽത്ത് റിപ്പോർട്ട് ടാക്സ് ഫ്രണ്ട്ലി സിറ്റി ഇൻഡക്സിലാണ് ഈ നേട്ടം.
മൾട്ടിപോളിറ്റൻസിന്റെ ടാക്സ്ഡ് ജനറേഷന്റെ ഭാഗമായുള്ള ഈ പ്രഥമ സൂചികയിൽ ഉയർന്ന ആസ്തിയുള്ളവർ, പ്രഫഷനലുകൾ, കുറഞ്ഞ നികുതി സാഹചര്യങ്ങൾ തേടുന്ന ബിസിനസുകൾ തുടങ്ങിയവർക്ക് ലോകത്തിലെ മികച്ച നികുതി സൗഹൃദ നഗരങ്ങളിലൊന്നായി കുവൈത്ത് സിറ്റിയെ അടയാളപ്പെടുത്തുന്നു. മികച്ച സാമ്പത്തിക പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഭരണം എന്നിവ കണക്കിലെടുത്താണ് റാങ്കിങ്. ഈ സൂചിക സമ്പന്നർക്ക് മാത്രമല്ല സുരക്ഷിതമായി തങ്ങളുടെ ആസ്തികൾ സംരക്ഷിക്കാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്ന സംരംഭകർക്കും പ്രഫഷനലുകൾക്കും ഒരുപോലെ പ്രധാനമാണ്.
വ്യക്തിഗത വരുമാന നികുതി, മൂലധന വളർച്ച, അനന്തരാവകാശം, സമ്പത്ത് നികുതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ടാക്സ് ഫ്രണ്ട്ലി സിറ്റിസ് സൂചിക വിലയിരുത്തുന്നത്.
അബുദബിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ജി.സി.സി നഗരങ്ങളായ ദുബൈ രണ്ടാം സ്ഥാനത്തും, മനാമ നാലാം സ്ഥാനത്തുമാണ്. സിംഗപ്പൂർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ആദ്യത്തെ 20 നികുതി സൗഹൃദ നഗരങ്ങളിൽ ഏഴെണ്ണം ജി.സി.സിയിലാണ്. കുവൈത്ത് സിറ്റി (8), റിയാദ് (12), മസ്കത്ത് (17) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.