കല കുവൈത്ത് വി.എസ്. അച്യുതാനന്ദൻ അനുശോചനയോഗത്തിൽ ആർ. നാഗനാഥൻ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അനുശോചനയോഗം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ കല പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. സുഗതൻ കാട്ടാക്കട അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
ആർ നാഗനാഥൻ, ബിവിൻ തോമസ്, സത്താർ കുന്നിൽ, ജോൺ ജോയ് തുരുത്തിക്കര, ബഷീർ ബാത്ത, ജോബിൻസ് ജോൺ, ജെ. സജി, കവിത അനുപ്, പി.എസ്. വിനോദ്, ഷാജി മഠത്തിൽ, ജ്യോതിദാസ്, സലിം കോട്ടായിൽ, കോലോത്ത് ബഷീർ, ലബ്ബ എസ്.എ, ലിജോ അടക്കോലിൽ, ഹബീബ് മുറ്റിച്ചൂർ, പ്രവീൺ പി.വി, നൗഷാദ് സി.കെ, പി.ആർ. കിരൺ എന്നിവർ അനുശോചനം അർപ്പിച്ചു സംസാരിച്ചു. കലയുടെ കേന്ദ്ര മേഖല നേതാക്കൾ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. കല ആക്ടിങ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും ട്രഷറർ പി.ബി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.