ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഐ.ബി.പി.സി ചെയർമാൻ കൈസർ ടി. ഷാക്കിർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ പ്രമോഷൻ ആരംഭിച്ചു. ആഗസ്റ്റ് 19 വരെ നീണ്ടുനിൽക്കുന്ന പ്രമോഷന്റെ ഭാഗമായി പലചരക്ക് സാധനങ്ങൾ, ഫ്രഷ്, ഫ്രോസൺ ഭക്ഷണങ്ങൾ, പഴങ്ങളും പച്ചക്കറികളും, മാംസം, ഭക്ഷ്യേതര വസ്തുക്കൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, പാദരക്ഷകൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് അതിശയകരമായ കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സാരികൾക്കും ചുരിദാറുകൾക്കും ‘ബൈ 2 ഗറ്റ് 1’ ഓഫർ പ്രമോഷനിലെ ശ്രദ്ധേയമാണ്.
അൽ റായ് ഔട്ട്ലെറ്റിൽ ‘ഇന്ത്യ ഉത്സവ്’ ഐ.ബി.പി.സി ചെയർമാൻ കൈസർ ടി. ഷാക്കിർ ഉദ്ഘാടനം ചെയ്തു. ഐ.ബി.പി.സി സീനിയർ അഡ്വൈസറി കൗൺസിൽ ബോർഡ് അംഗം കുൽദീപ് സി് ലാംബ, അഡ്വൈസറി ബോർഡ് അംഗം എസ്.കെ. വാധവാൻ, കുവൈത്ത് എയർവേയ്സ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ആക്ടിങ് ഡയറക്ടർ യൂസഫ് അൽ ദാഫ്രി, കുവൈത്ത് എയർവേയ്സ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് എക്സ്പേർട്ട് അജിത് ബറോട്ട്, ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവി’ന്റെ ഭാഗമായി അവതരിപ്പിച്ച കലാപരിപാടിയിൽനിന്ന്
പരമ്പരാഗത ഇന്ത്യൻ രീതിയിലുള്ള സ്വീകരണം, സംഗീത ബാൻഡ് പ്രകടനം, ഇന്ത്യൻ ദേശഭക്തി ഗാനാലാപനം എന്നിവ ഉദ്ഘാടന ചടങ്ങിനെ വർണാഭമാക്കി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളുടെ പ്രദർശനവും വേറിട്ടതായി.വിവിധ മത്സരങ്ങളും ആഘോഷഭാഗമായി ഒരുക്കി. ഇന്ത്യൻ ഫാൻസി ഡ്രസ് മത്സരത്തിൽ 50ലധികം വിദ്യാർഥികൾ പങ്കെടുത്തു. മികച്ച മൂന്ന് വിജയികൾക്ക് സമ്മാനങ്ങളും മറ്റുള്ളവർക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നൽകി. ബോളിവുഡ് ഗാനാലാപന മത്സരവും ഇന്ത്യൻ മധുരപലഹാര നിർമ്മാണ മത്സരവും നടന്നു. വിജയികൾക്ക് സമ്മാന വൗച്ചറുകൾ ലഭിച്ചു.
ലുലു ഹാപ്പിനെസ് അംഗങ്ങൾക്ക് കുവൈത്ത് എയർവേസ് വഴി പ്രത്യേക യാത്രാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിക്കും ഫെസ്റ്റിൽ തുടക്കമായി. ഈവർഷം ആഗസ്റ്റ് 13 മുതൽ 19 വരെ കുവൈത്ത് എയർവേയ്സ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്കിങ്ങുകൾക്ക് 12 ശതമാനം കിഴിവ് LULU22 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ആസ്വദിക്കാം. കുവൈത്തിനും ഇന്ത്യക്കുമിടയിലുള്ള റൂട്ടുകളിലാകും ഇത് ലഭ്യമാകുക. ഒയാസിസ് ലോയൽറ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്ക് 1,000 വെൽക്കം മൈലുകൾ ലഭിക്കാനും അവസരമുണ്ട്. ലുലു അൽ റായിയിലെ ഇൻ-സ്റ്റോർ ബുക്കിംഗുകൾക്ക് ടിക്കറ്റിങ് സേവന നിരക്കുകളും ഒഴിവാക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.