മസ്കത്ത്: ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ടൂറിസം സ്ഥാപനങ്ങള്‍ എന്നിവയില്‍ ടൂറിസം ലൈസന്‍സ് നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്ന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുമ്പോഴും ലൈസന്‍സ് വിവരങ്ങള്‍ വ്യക്തമാക്കണം.
സഞ്ചാരികള്‍ക്ക് സ്ഥാപനങ്ങള്‍ വ്യക്തമാകുന്നതിനും ഇവയെ കുറിച്ച് മനസ്സിലാക്കുന്നതിനും ഇത് ഗുണം ചെയ്യും.
ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളും ലോഡ്ജുകളും, ടൂറിസം സ്ഥാപനങ്ങളും മറ്റും പ്രവര്‍ത്തിപ്പിക്കുന്നത് കുറ്റകരമാണെന്നും അധികൃതര്‍ ഉണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.