മസ്കത്ത്: വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം ഉപഭോക്തൃസംരക്ഷണ വിഭാഗവുമായി സഹകരിച്ച് ആക്സസറി കോസ്മെറ്റിക്സ് ഷോപ്പുകളിലും പരിശോധന കാമ്പയിന് സംഘടിപ്പിച്ചു. ബിദിയയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. ഉപയോഗശൂന്യമായ 20 ഉൽപന്നങ്ങള് പിടിച്ചെടുത്തു.
മുദൈബിയില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 34 ഇനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇബ്രയില്‍ എട്ട് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്ന് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയിതു. 86 യൂനിറ്റ് ഉപയോഗശൂന്യമായ കോസ്മെറ്റിക്സ് വസ്തുക്കള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.