അല്‍ അശ്ഖറ ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബൂ അലി വിലായത്തിൽ നടക്കുന്ന അല്‍ അശ്ഖറ ഫെസ്റ്റിവലിലേക്ക് സന്ദർശകരുടെ ഒഴുക്ക്. ഇതുവരെ 1,50,000ത്തിലധികം ആളുകളാണ് എത്തിയത്. അൽ അഷ്ഖറ പബ്ലിക് പാർക്കിൽ നടക്കുന്ന ഫെസ്റ്റിവൽ ശാന്തമായ തീരദേശപട്ടണത്തെ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഒമാന്റെ സമ്പന്നമായ പൈതൃകം സംവേദനാത്മകവും ആകർഷകവുമായ രീതിയിൽ പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ നടക്കുന്നത്.
സന്ദർശകർക്ക് വൈവിധ്യമാർന്ന അനുഭവങ്ങളാണ് ഫെസ്റ്റിവൽ നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. ‘അബ്ഖ് അൽ തുറാത്ത്’ ഹെറിറ്റേജ് വില്ലേജിൽ കരകൗശല വിദഗ്ധർ പരമ്പരാഗത വസ്തുക്കൾ പ്രദർശിപ്പിക്കുന്നു. തത്സമയ വലനെയ്ത്ത്, മൺപാത്രനിർമാണം, കപ്പൽ മോഡലിങ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒമാന്റെ തീരദേശ പൈതൃകം എടുത്തുകാണിക്കുന്ന നാടോടിനൃത്തങ്ങളും സംഗീതപ്രകടനങ്ങളും ആളുകൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഗെയിമുകൾ, മത്സരങ്ങൾ, ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയുള്ള കുട്ടികളുടെ വിനോദമേഖലകൾ, കുടുംബസൗഹൃദ നാടക, സാംസ്കാരിക പരിപാടികൾ, സന്ദർശകർക്ക് ആധുനികവിനോദം ആസ്വദിക്കുന്നതിനൊപ്പം പ്രാദേശിക പാരമ്പര്യങ്ങളും അടുത്തറിയാനുള്ള അവസരങ്ങളുമാണ് നൽകുന്നത്.
ആഗസ്റ്റ് ഒമ്പതുവരെ നടക്കുന്ന പരിപാടിയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വേറിട്ട വിനോദങ്ങളാണ്. പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്കാരം തുടങ്ങിയ മേഖലകളുകളുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ജഅലാന്‍ ബനീ ബൂ അലി വിലായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഫെസ്റ്റിവല്‍ പരിപാടികള്‍ അരങ്ങേറും. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികളാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക തുടങ്ങിയവയായിരുന്നു ഉത്സവത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗവര്‍ണറേറ്റിലെ പുരാവസ്തു സാംസ്കാരിക സ്ഥലങ്ങള്‍ സന്ദര്‍ശകര്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി ഫെസ്റ്റിവല്‍ മാറും. കഴിഞ്ഞവര്‍ഷം ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളായിരുന്നു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ആയിരക്കണക്കിന് സന്ദര്‍ശകരായിരുന്നു ഓരോദിനവും ഫെസ്റ്റിവല്നഗരിയിലേക്ക് ഒഴുകിയിരുന്നത്. ഇത്തവണയും കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുകയാണ് ജഅലാന്‍ ബനീ ബൂ അലി അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.