ഒമാനിൽ ചൂടിന് ശമനമില്ല; ഹംറ അൽ ദുരുവിൽ 49.1° സെൽഷ്യസ്

മസ്കത്ത്: രാജ്യത്ത് ചൂട് ശമനമില്ലാതെ തുടരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണറേറ്റിലെ ഹംറ അൽ ദുരുവിൽ ആണ്. 49.1ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ചൂട്. കുറഞ്ഞ താപനില ദോഫാറിലെ ധാൽകുത്തിൽ ആണ് (20 ഡിഗ്രി സെൽഷ്യസ്). സുനൈന 48.6, മുഖ്‌ഷിനിൽ 48.1, ഇബ്രിയിൽ 47.3 ഡിഗ്രിസെൽഷ്യസ് എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ താപനില.

Tags:    
News Summary - There is no end to the heat in Oman; 49.1°C in Hamra Al Duru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.