ഒമാനിലെ ഇബ്രിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം

മസ്കത്ത്: ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ അൽ റഹ്ബ പ്രദേശത്ത് ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ സംഭവം.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ​നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റയാ​ളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ ട്രക്കുകളുടെ മുൻഭാഗം പൂർണമായും തകർന്നു.

Tags:    
News Summary - Three killed in truck collision in Ibri, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.