സലാല: ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിന് സമീപമുള്ള ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ഒമാനി പൗരനും യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശിയുമാണ് മരിച്ചത്. അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുയായിരുന്നവെന്നാണ് റിപ്പോർട്ട്. ഒമാനി പൗരന്റെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽനിന്ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവയിലേക്ക് റോയൽ ഒമാൻ പൊലീസ് ഏവിയേന്റെ നേതൃത്വത്തിൽ കൊണ്ടപോയി. ഖരീഫ് സീസണാതോടെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനാപകടങ്ങൾ വർധിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന വിവിധ അപകടങ്ങളിലായി അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.