മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രെഫസര്‍ എം.കെ. സാനുവിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.
മസ്‌കത്തിലെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ സ്മരിച്ചു.സാഹിത്യ, സാമൂഹിക, അധ്യാപന മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ എം.കെ സാനു മാഷിന്റെ വിയോഗം ഭാഷക്കും സാഹിത്യത്തിനും തീരാനഷ്ടമാണെന്ന് യോഗത്തില്‍ സംസാരിച്ച ഹാറൂണ്‍ റഷീദ് ചൂണ്ടിക്കാട്ടി.
ഒരു തലമുറയെ മുഴുവന്‍ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുമുഖ പ്രതിഭയായ മാഷ് മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഒരു നിരൂപകന്‍ എന്നതിലുപരി, ജീവചരിത്രകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്ര രചനകള്‍ മലയാള സാഹിത്യത്തിലെ മികച്ച കൃതികളായി കണക്കാക്കപ്പെടുന്നതായി യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാര്‍, ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് അംഗം നിധീഷ് കുമാര്‍, സാമൂഹിക പ്രവര്‍ത്തകരായ അഭിലാഷ് ശിവന്‍, കെ.വി. വിജയന്‍ , ഷാഫി, കേരളാ വിഭാഗം സാഹിത്യ വിഭാഗം ജോയിന്റ് സെക്രട്ടറി ജയചന്ദ്രന്‍ പള്ളിക്കല്‍ എന്നിവരും സംസാരിച്ചു.യോഗത്തില്‍കേരള വിഭാഗം കണ്‍വീനര്‍ അജയന്‍ പൊയ്യാറാ അധ്യക്ഷതവഹിച്ചു. കോകണ്‍വീനര്‍ ജഗദീഷ് കീരി സ്വാഗതവും ട്രഷറര്‍ സുനിത് തെക്കേടവത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.