ഒമാനിലെ അൽ ഹംറയിൽ ടാങ്കർ അപകടം; രണ്ടു​പേർക്ക് പരിക്ക്

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറയിലുണ്ടായ ടാങ്കർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രിയാണ് അപകടം. ഗവർണ​റേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവർക്ക് അതോറിറ്റിയുടെ ആംബുലൻസ് സംഘത്തിൽനിന്ന് സ്ഥലത്തുതന്നെ അടിയന്തര വൈദ്യസഹായം നൽകി. തുടർന്ന് കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Tanker accident in Al Hamra, Oman; two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.