കെ.എം.സി.സി സലാലയിൽ നടത്തിയ രക്തദാന ക്യാമ്പ്
സലാല: ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സലാലയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റീഗൾ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ അറുപതോളം പേർ രക്തദാനം നിർവഹിച്ചു.
ഉദ്ഘാടനചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ മുഖ്യാതിഥിയായി. കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ, നാസർ പെരിങ്ങത്തൂർ, ഷബിർ കാലടി, റഹീം താനാളൂർ, മുസ്തഫ പുറമണ്ണൂർ എന്നിവർ സംബന്ധിച്ചു.
രക്ത ബാങ്ക് ജീവനക്കാരും ആശുപത്രി അധികൃതരും കെ.എം.സി.സി ഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.