സിംഗപ്പൂർ ചാംഗി എയർപോർട്സ്-ഒമാൻ എയർപോർട്സ് അധികൃതർ കരാറിൽ ഒപ്പവെക്കുന്നു
മസ്കത്ത്: ഒമാനിലുടനീളമുള്ള വിമാനത്താവളങ്ങളുടെ വാണിജ്യ, വ്യോമയാന വരുമാനം വർധിപ്പിക്കുന്നതിനായി സിംഗപ്പൂർ ചാംഗി എയർപോർട്സുമായി ഒമാൻ എയർപോർട്ട് മാനേജ്മെന്റ് കമ്പനി കരാറിൽ ഒപ്പുവെച്ചു. ഒമാൻ എയർപോർട്ട്സിന്റെ സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ സഈദ് അൽ-അമ്രിയും ചാംഗി എയർപോർട്ട് സി.ഇ.ഒ യൂജിൻ ഗാനും ആണ് കരാറിൽ ഒപ്പുവെച്ചത്.
ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർപോർട്സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സഈദ് ബിൻ ഹമൗദ് അൽ മാവാലിയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പിടൽ. സുൽത്താനേറ്റിലെ വിമാനത്താവളങ്ങളുടെ വാണിജ്യ, പ്രവർത്തന വരുമാനം വർധിപ്പിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യമെന്ന് ഒമാൻ എയർപോർട്ട്സിന്റെ സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ സഈദ് അൽ അംരി പറഞ്ഞു.
ചെലവ് കുറച്ചും വരുമാന സ്രോതസ്സുകളിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ വരുത്തിയും വിമാനത്താവള പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെയും പ്രവർത്തന വരുമാനം വർധിപ്പിക്കുന്നതിന് ഒമാൻ എയർപോർട്ട്സ് മുൻകൈയെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.