മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ഭാഗമായ നിസ്വ മേഖല സുഗതാഞ്ജലി വാർഷിക കാവ്യാലാപന മത്സരത്തിൽ വിജയികളായവർ സംഘാടകരോടൊപ്പം
മസ്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ഭാഗമായ നിസ്വ മേഖല സുഗതാഞ്ജലി വാർഷിക കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. നിസ്വയിലെ ടെലി റെസ്റ്റോറന്റ് ഹാളിലാണ് മത്സരപരിപാടികൾ നടന്നത്. സബ് ജൂനിയർ വിഭാഗത്തിൽ ഈവ് ടെസ്സ ഷോൺ ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ദിയ ഷൈൻ കീർത്തന, സതീഷ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. അശ്വമാലിക അരുൺകുമാർ, സിയ അരീക്കോട് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ ശിവാനി ശരവണൻ ഒന്നാം സ്ഥാനം നേടി.
ഷാനവാസ് മാഷ് അധ്യക്ഷത വഹിച്ചു. രജനി ടീച്ചർ സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് സിജോ മാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.