തിരുവനന്തപുരം സ്വദേശി സലാലയിൽ മരിച്ച നിലയിൽ

സലാല: തിരുവനന്തപുരം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പേട്ട മുന്നാം മനക്കൽ കുഴുവിലകം വീട്ടിൽ അനുകുമാർ ചന്ദ്രനെ (50) ആണ് സനായിയ്യയിലെ ഇദ്ദേഹത്തിന്റെ വർക് ഷോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

കൊല്ലം ചവറയിലായിരുന്നു താമസം. കഴിഞ്ഞ കുറെ വർഷങ്ങളായി സനായിയ്യയിൽ വർക് ഷോപ്പ് നടത്തി വരികയായിരുന്നു.ഭാര്യ: പരേതയായ രമ്യ: മക്കൾ: ആര്യ, ആരവ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഗംഗാധരൻ കൈരളി അറിയിച്ചു.

Tags:    
News Summary - Thiruvananthapuram native found dead in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.