മസ്കത്ത് : 79ാമത് സ്വാതന്ത്ര്യദിനാഘോഷഭാഗമായി ‘വൈവിധ്യങ്ങളാൽ നിറം പകർന്ന ഇന്ത്യ’ എന്ന ആശയത്തിൽ കലാലയം സാംസ്കാരികവേദി ഒമാനിലെ 15 കേന്ദ്രങ്ങളിൽ രംഗ് എ ആസാദി സംഘടിപ്പിക്കുന്നു.ഈജിപ്ത്, ഇംഗ്ലണ്ട്, റഷ്യ, മലേഷ്യ തുടങ്ങി ഗ്ലോബൽതലത്തിൽ 23 രാജ്യങ്ങളിൽ രംഗ് എ ആസാദി ആഘോഷങ്ങൾ അതത് രാജ്യങ്ങളിലെ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കും.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ പോരാടി ജീവനും രക്തവും സമർപ്പിച്ച സ്വാതന്ത്ര്യ സമരസേനാനികളുടെ ചരിത്രത്തെ ഓർക്കുക, ഭരണകൂടങ്ങളും വിദ്വേഷ പ്രചാരകരും ചരിത്രത്തെ വികലമാക്കാൻ നിരന്തരം ശ്രമിക്കുന്ന സാഹചര്യത്തിൽ വസ്തുതകളെ നിർഭയം സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക എന്ന ധാർമിക ഉത്തരവാദിത്തമാണ് കലാലയം സാംസ്കാരിക വേദി ചെയ്യുന്നതെന്ന് സംഘാടകർ പറഞ്ഞു. ഡോക്യൂമെന്ററി പ്രദർശനം, സന്ദേശ പ്രഭാഷണം, ദേശീയ ഗാനാലാപനം തുടങ്ങിയ വിവിധ സെഷനുകൾ ‘രംഗ് എ ആസാദി’ യുടെ ഭാഗമായി നടക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും എന്ന് ഒമാൻ കലാലയം സാംസ്കാരിക വേദി സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, സമീർ ഹുമൈദി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.