മസ്കത്ത് : ഒമാനിലെ റൂവി മലയാളി അസോസിയേഷൻ(ആർ.എം.എ) ഇന്ത്യയുടെ 79-മത് സ്വാതന്ത്ര്യദിനം ലൈഫ് ലൈൻ ഹോസ്പിറ്റൽ ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യസമര നായകരുടെ അനുസ്മരണം, സൗജന്യ മെഡിക്കൽ ചെക്കപ്പ്, ഹൃദ്രോഗ അവബോധ ക്ലാസ്, സി.പി.ആർ. പരിശീലനം എന്നിവയാണ് പരിപാടികളുടെ മുഖ്യ ആകർഷണങ്ങൾ.
അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. മധുസൂദനൻ സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കും. ഡോ. മുജീബിന്റെ നേതൃത്വത്തിൽ മെഡിക്കൽ അവബോധ പരിപാടികളും, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകളും നടത്തപ്പെടും.സംഘാടന ചുമതലകളിൽ സന്തോഷ് കെ.ആർ., നീതു ജിതിൻ, ബിൻസി സിജോയ്, ഷാജഹാൻ, ആഷിഖ്, സുഹൈൽ, സച്ചിൻ, എബി, വിനോദ്, ഷൈജു, സുജിത് പത്മകുമാർ, ഷാംജി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.