ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി,

ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി

2036 ഖത്തർ ​ഒ​ളി​മ്പി​ക്സ് ശൈ​ഖ് ജു​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ബി​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ

ദോഹ: 2036ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഖത്തർ. ഖത്തർ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ചെയർമാനായി ബിഡ് കമ്മിറ്റി രൂപവത്കരിച്ചു. ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൻ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി ആണ്‌ വൈസ് ചെയർപേഴ്സൻ.

2036 ഒളിമ്പിക്സ്, പാരാലിമ്പിക്സ് നടത്താൻ ബിഡ് സമർപ്പിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ഖത്തർ പ്രഖ്യാപിച്ചത്.2015 മുതൽ ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റായ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ ആഗോള കേന്ദ്രമായി ഖത്തർ മാറുകയാണ്.

കായികരംഗത്ത് കേവലം അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതിലുപരി, ദേശീയ വികസനത്തിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്താനും മാനുഷിക, സമഗ്രമായ സാമ്പത്തിക, സാംസ്കാരിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനും സാധിച്ചു.ഇക്കാലയളവിൽ വിവിധ ലോക ചാമ്പ്യൻഷിപ്പുകൾക്ക് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിക്കുകയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം നടത്തുകയും ചെയ്തു.അന്താരാഷ്ട്ര തലത്തിൽ, ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിക്ക് നിർണായക സ്വാധീനമുണ്ട്. അസോസിയേഷൻ ഓഫ് നാഷനൽ ഒളിമ്പിക് കമ്മിറ്റികളുടെ സീനിയർ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ഐ.ഒ.സിയുടെ ഒളിമ്പിസം 365 കമീഷൻ അംഗം, ഒളിമ്പിക് റെഫ്യൂജ് ഫൗണ്ടേഷൻ സ്ഥാപിക്കുന്നതിൽ ഐ.ഒ.സിയോടൊപ്പം ഖത്തർ ഒളിമ്പിക് കമ്മിറ്റിയെ സ്ഥാപക പങ്കാളിയാക്കുന്നതിലെ അദ്ദേഹത്തിന്റെ നേതൃത്വവുമെല്ലാം കായികരംഗത്ത് ഐക്യവും സമഗ്ര വികസനത്തിനും അദ്ദേഹം പ്രവർത്തിക്കുമെന്ന് തെളിയിക്കുന്നു.

ഖത്തർ ഫൗണ്ടേഷനിലെ നേതൃത്വപരമായ ഇടപെടലിലൂടെ വിദ്യാഭ്യാസം, നവീകരണം, സമൂഹ വികസനം തുടങ്ങിയ മേഖലയിലുണ്ടായ മുന്നേറ്റത്തെ തുടർന്നാണ് ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയെ വൈസ് ചെയർപേഴ്സനായി നിയമിക്കുന്നത്ഖത്തർ ഫൗണ്ടേഷനും ഖത്തർ ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള പങ്കാളിത്തത്തിന് അവർ നേതൃത്വം നൽകിയിരുന്നു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും കായികരംഗത്തേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനും തൊഴിൽപരമായ മുന്നേറ്റങ്ങൾക്കും അവർ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.

Tags:    
News Summary - 2036 Qatar Olympics Sheikh Juan bin Hamad Al Thani is the chairman of the bid committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.