സിറിയയിലേക്കുള്ള ഭക്ഷ്യോൽപന്നങ്ങളുമായി പോകുന്ന ട്രക്കുകൾ
ദോഹ: സിറിയയിലെ ദുരിതബാധിതർക്ക് സഹായവുമായി ഖത്തർ. ഡമസ്കസിലെ ഖത്തർ എംബസിയുടെയും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെയും (ക്യു.ആർ.സി.എസ്) സഹായത്തോടെ 96 ടൺ ഭക്ഷ്യോൽപന്നങ്ങൾ 12 ട്രക്കുകളിലായി ജോർഡൻ വഴി തെക്കൻ സിറിയയിൽ എത്തിച്ചു.
ഈ ഭക്ഷ്യോൽപന്നങ്ങൾ സിറിയയിലെ പ്രാദേശിക ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലെത്തിച്ച് റൊട്ടി ഉൽപാദിപ്പിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുമെന്ന് ക്യു.ആർ.സി.എസ് അറിയിച്ചു. സിറിയൻ അറബ് റെഡ് ക്രസന്റ് സൊസൈറ്റി പ്രദേശത്തെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് കൈമാറും. ദിവസങ്ങൾക്ക് മുമ്പ്, ഖത്തർ എംബസിയും ക്യു.ആർ.സി.എസും ചേർന്ന് ആദ്യ ബാച്ച് സഹായം സിറിയയിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.