വനിതാ ലീഗ് കാസർകോട് ജില്ല സെക്രട്ടറി നജ്മ അബ്ദുൽ ഖാദറിന് കെ.എം.സി.സി മൊഗ്രാൽ
പുത്തൂർ പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണത്തിൽനിന്ന്
ദോഹ: ഹ്രസ്യ സന്ദർശനാർഥം ഖത്തറിലെത്തിയ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് കാസർകോട് ജില്ലാ സെക്രട്ടറിയുമായ നജ്മ അബ്ദുൽ ഖാദറിന് ഖത്തർ കെ.എം.സി.സി കമ്മിറ്റി ഓഫിസിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ആധ്യക്ഷതവഹിച്ചു. സംസ്ഥാന കെ.എം.സി.സി ഉപാധ്യക്ഷൻ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് അൻവർ കടവത് കൈമാറി. പ്രവാസികളുടെ ഊർജം രാജ്യത്തിനും നാടിനും അഭിമാനമാണ്. വിദ്യാഭ്യാസം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വരെയും കെ.എം.സി.സി നടത്തുന്ന സാമൂഹിക സേവനം മാതൃകാപരമാണെന്ന് നജ്മ അബ്ദുൽ ഖാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കാസർകോട് ജില്ല കെ.എം.സി.സി ഉപാധ്യക്ഷൻ എം.എ. നാസിർ കൈതാക്കാട്, കാസർകോട് മണ്ഡലം കെ.എം.സി.സി നേതാക്കളായ ശാക്കിർ കാപ്പി, ജാഫർ കല്ലങ്ങാടി, കെ.ബി. റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗകി, റോസ്ദ്ദിൻ, അക്ബർ കടവത്, ഹമീദ് കൊടിയമ്മ, റഹീം ബല്ലൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.