ഫാർമസി, ദന്താശുപത്രി ജോലികളിൽ സ്വദേശിവത്​കരണം പ്രാബല്യത്തിൽ

റിയാദ്​: സൗദിയിൽ ആരോഗ്യമേഖലയിൽ സ്വദേശികൾക്ക്​ തൊഴിൽ ലഭ്യമാക്കുന്നതിന്​ ഫാർമസികൾ, ദന്താ​ശുപത്രികൾ എന്നിവിടങ്ങളിൽ സ്വദേശിവൽക്കരണ അനുപാതം വർധിപ്പിക്കുന്ന നടപടികൾക്ക്​ തുടക്കം. കമ്യൂണിറ്റി ഫാർമസികളിലും മെഡിക്കൽ കോംപ്ലക്​സുകളിലും ഫാർമസി ജീവനക്കാരിൽ 35 ശതമാനവും ആശുപത്രികളിലെ ഫാർമസി ജീവനക്കാരിൽ 65 ശതമാനവും റെഗുലർ ഫാർമസികളിൽ 55 ശതമാനവുമായി വർധിപ്പിക്കുന്നതിനുള്ള തീരുമാനമാണ്​ നടപ്പാക്കാൻ തുടങ്ങിയത്​. ദന്തചികിത്സാമേഖലയിലെ സ്വദേശി അനുപാതം 45 ശതമാനമായി ഉയർത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്​. ഈ രംഗത്തെ ഏറ്റവും കുറഞ്ഞ ശമ്പളം 9,000 റിയാലായി ഉയർത്തുകയും ചെയ്​തു.

ഈ വർഷം ജനുവരിയിലാണ്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ആരോഗ്യ മന്ത്രാലയവുമായി ചേർന്ന്​ ഈ മേഖലകളിലെ സൗദിവൽക്കരണ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്​. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള ഫാർമസി സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാണ്. ദന്തൽരംഗത്തെ സൗദിവൽക്കരണ നിരക്കുകൾ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്നതിനുള്ള ആദ്യ ഘട്ടമാണ്​ ഞായറാഴ്ച (ജൂലൈ 27) ആരംഭിച്ചത്​. അടുത്ത ഘട്ടം 2026 ജൂലൈയിലാണ്​. അപ്പോൾ 55 ശതമാനമായി ഉയർത്തും.


മൂന്നോ അതിലധികമോ ജീവനക്കാരുള്ള ദന്തൽ സ്ഥാപനങ്ങൾക്കാണ്​ ആദ്യ ഘട്ടം തീരുമാനം ബാധകമാകുന്നത്​. രാജ്യത്തുടനീളമുള്ള സ്വദേശി സ്​ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക്​ സുസ്ഥിര തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ​തൊഴിൽ മേഖലകളെ സ്വദേശിവത്​കരിക്കുന്നതി​െൻറ ഭാഗമാണിത്​​.

തൊഴിൽരംഗത്തെ സ്വദേശിവത്​കരണ നടപടികളുടെ ഫലമായി 24.8 ലക്ഷം സ്വദേശി പൗരന്മാർ സ്​ത്രീപുരുഷഭേദമന്യേ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിപ്പിച്ച്​ റെക്കോർഡ്​ തന്നെ സ്ഥാപിച്ചിരിക്കുകയാണെന്ന്​ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശിസമൂഹത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനം എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞുവെന്നത്​ ഈ നടപടികളുടെ വിജയമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Indigenization in effect for pharmacy and dental jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.