ജിദ്ദ: ലിബറലിസത്തിന്റെ കരിമുകിലിനാൽ ധാർമികത യുടെ പ്രകാശം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തിൽ, പുതിയ തലമുറക്ക് ധാർമികതയുടെ വെളിച്ചം നൽകാൻ 'കൺടിന്യൂസ് റിലിജിയസ് എജുക്കേഷൻ' (സി.ആർ.ഇ) കോഴ്സ് ഈ വരുന്ന സെപ്റ്റംബർ 13 ന് ആരംഭിക്കുന്നതായി ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.13 വയസ്സും അതിനു മുകളിലുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സജ്ജമാക്കിയ ഈ പാഠ്യപദ്ധതിയിൽ ഇസ്ലാമിന്റെ അടിത്തറ, പ്രായോഗികത, ചരിത്രം, സ്വഭാവം എന്നിവയും അതുമായി ബന്ധപ്പെട്ട സംശയ നിവാരണവും ആക്ടിവിറ്റികളും ഉൾക്കൊള്ളുന്നു.
ക്ലാസുകൾ എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് 2:30 മുതൽ വൈകീട്ട് 4:00 മണിവരെ നടത്തപ്പെടും. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് അവർക്ക് ആവശ്യമായ ഉപദേശ - നിർദേശങ്ങൾ നൽകുന്നതിനുള്ള പ്രത്യേകം മെന്റേഴ്സും ഉണ്ടായിരിക്കുന്നതാണ്.ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ മദ്റസയിലെ കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. അതേസമയം, മറ്റു കുട്ടികൾക്ക് ഗൂഗ്ൾ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ മായാലോകത്തിൽ ലഹരികൾക്കും നവനാസ്തിക ചിന്തകൾക്കും ജൻഡർ ന്യൂട്രൽ ആശയങ്ങൾക്കും അടിമപ്പെടാതെ തങ്ങളുടെ മക്കളെ സുരക്ഷിതരാക്കാൻ ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കൾക്കും ഇതൊരു സുവർണാവസരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററുമായി 0572626406, 0535569223 എന്നീ ഫോൺ നമ്പറുകളിൽബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.