റിയാദ്: റിയാദ് മെട്രോയുമായി ബന്ധിപ്പിച്ച് നഗരത്തിൽ ബസ് സർവിസ് നടത്തുന്ന റൂട്ട് 942 ൽ പുതിയ ഒരു സ്റ്റോപ് കൂടി ഉൾപ്പെടുത്തിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അറിയിച്ചു. ഖാലിദ് ബിൻ വലീദ് സ്റ്റേഷൻ (04A, 04B) വഴിയുള്ള ബസ് റൂട്ട് നമ്പർ 13 നെ റിയാദ് മെട്രോയുടെ റെഡ്, പർപ്ൾ ലൈനിൽ അൽ ഹംറ സ്റ്റേഷൻ വഴി ബന്ധിപ്പിക്കുന്ന പുതിയ ബസ് സ്റ്റേഷൻ ആഗസ്റ്റ് 31 മുതലാണ് പ്രവർത്തിച്ചു തുടങ്ങുക.
പൊതുജനങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും ഗതാഗത ശൃംഖലകളിലുടനീളം സംയോജനം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ കൂടി മുൻഗണക്രമത്തിലാണ് പുതിയ സ്റ്റോപ് സേവനം ആരംഭിക്കുന്നത്. ഇത് നഗരത്തിനുള്ളിൽ യാത്രക്കാരുടെ ചലനം സുഗമമാക്കുന്നതിനും ബസുകളും ട്രെയിനുകളും തമ്മിലുള്ള കണക്ഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കും. റിയാദ് മെട്രോ പദ്ധതിയിൽ ആറു ലൈനുകൾ ഉൾപ്പെടുന്നു. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. ആധുനിക എൻജിനീയറിംഗ് സവിശേഷതകൾക്കനുസൃതമായി രൂപകൽപന ചെയ്തിരിക്കുന്ന റിയാദ് മെട്രോ വാസ്തുവിദ്യാ സൗന്ദര്യവും പ്രവർത്തനക്ഷമതയും സംയോജിപ്പിക്കുന്ന ഒരു മൾട്ടി ഉപയോഗ ലക്ഷ്യസ്ഥാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.