സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ സംസാരിക്കുന്നു
ജിദ്ദ: കേരളത്തിൽ ഇടതുപക്ഷ സർക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് വിജയമാണ് നിലമ്പൂരിൽ യു.ഡി.എഫ് നേടിയതെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 35ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ മണ്ഡലത്തിൽ നിരാലംബർക്ക് വീട് നിർമിച്ച് നൽകുന്ന ‘അമ്മക്കിളിക്കൂട്’ പദ്ധതിയിൽ പ്രഖ്യാപിച്ച 60 വീടുകൾക്ക് തറക്കല്ലിട്ടതിൽ 56 വീടും അർഹരായവർക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ എറണാകുളം ജില്ലാ കമ്മിറ്റിയുടെ 35ാമത് വാർഷിക സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ സംഘടകരോടൊപ്പം
പ്രവാസിയുടെ മകനായതിനാൽ പ്രവാസത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഒ.ഐ.സി.സിയുടെ വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹർഷദ് ഏലൂർ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ മുൻ പ്രസിഡന്റുമായ സഹീർ മാഞ്ഞാലി, റീജ്യയനൽ കമ്മറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ട്രഷറർ ഷരീഫ് അറക്കൽ, നാഷനൽ കമ്മിറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട, ഹെൽപ്പ് ഡസ്ക്ക് കൺവീനറും ഗ്ലോബൽ അംഗവുമായ അലി തേക്ക് തോട്, ജില്ലാ നേതാക്കളായ മോഹൻ ബാലൻ, ഷൈജൻ, ടി.ആർ വിനോദ് എന്നിവർ ആശംസകൾ നേർന്നു. യാര ഹർഷദ്, റിഫ അൻഫൽ, ആദീവ് കൃഷ്ണ എബിൻ, നദ സഹീർ, റിമ ഫാത്തിമ, നദ, ഹൈറിൻ, മുഹമ്മദ് ഫൈസൽ എന്നീ കുട്ടികൾ റോസാപൂക്കൾ നൽകിയും ഒ.ഐ.സി.സി ജില്ലാ വനിതാ കമ്മറ്റി പ്രസിഡൻറ് മൗഷ്മി ഷരീഫിന്റെ നേതൃത്വത്തിൽ റജീല സഹീർ, ആര്യ എബിൻരാജ്, സനം ഹർഷാദ്, ബീന അശോകൻ എന്നിവർ ബൊക്കെ നൽകിയും വിശിഷ്ടാതിഥിയെ വേദിയിൽ സ്വീകരിച്ചു.
മോഹൻ ബാലന്റെ നേതൃത്വത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങൾ എം.എൽ.എക്ക് ഉപഹാരം നൽകി. ഗ്ലോബൽ, നാഷനൽ, വിവിധ ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നിവർ ത്രിവർണ ഷാൾ അണിയിച്ചു. പൊതുസമ്മേളനത്തിന് ജില്ലാ ജനറൽ സെക്രട്ടറി ബാബു ജോസഫ് സ്വാഗതവും പിയോ ആന്റണി നന്ദിയും പറഞ്ഞു.
വാർഷികാഘോഷ പരിപാടിയിൽ ആശ ഷിജു, ബിലാൽ മഷൂദ്, വിവിധ ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നദ സഹീർ, ഹൈറിൻ, നോവ സഹീർ എന്നിവർ സിനിമാറ്റിക് ഡാൻസും, കീർത്തന മുഖ്യദ്വായി സുമേഷ്, ഗ്രേയ ഹലീന, പ്രജോഷ് തോമസ്, ആരാധ്യ ഷിനോജ് എന്നിവർ സിനിമാറ്റിക്ക് കട്ടക് ഡാൻസും, നിഫ അൻജീബ്, നുഹയ്യ നജീബ്, ശിവാനി, വഫ, സഫ, ഹെൻട്രീട്ട, ഹന, ഹിബ എന്നിവർ കിങ്ങിണിക്കൂട്ടം, ഒപ്പന എന്നിവയും അവതരിപ്പിച്ചു.
ഗുരു ജോതിന്ദ്രനാഥ്, ആകാശ് പ്രശാന്ത്, റാഫി ജുബി, സിയാദ്, ലിസ്സി, ഹാരി, സലീം, ദേവാമ്ഷ്, ഷമീർ എന്നിവർ മലബാറിസ് ഒപ്പന അവതരിപ്പിച്ചു. നൃത്തങ്ങളും ഒപ്പനകളും ചിട്ടപ്പെടുത്താൻ ശ്രീത ടീച്ചർ മേൽനോട്ടം വഹിച്ചു. കലാപരിപാടികൾ നദ, മൗഷ്മി, ഹൈറിൻ എന്നിവർ നിയന്ത്രിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ട്രഷറർ ടി,ആർ വിനോദ് നന്ദി പറഞ്ഞു. എറണാകുളം ജില്ലാ കമ്മറ്റി അംഗങ്ങളായ ഷിനു ജമാൽ, അൻഫൽ ബഷീർ, റിജോയ്, അബിൻ രാജ്, ഷൈജൻ, അദ്നാൻ, റഷീദ്, അയ്യൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.