രണ്ട് കൊടും​ കുറ്റവാളികളെ യു.എ.ഇ ഫ്രാൻസിന്​ കൈമാറി

ദുബൈ: മയക്കുമരുന്ന്​ കടത്ത്​ ഉൾപ്പെടെ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളികളായ രണ്ട്​ ഫ്രഞ്ച്​ പൗ​രൻമാരെ ​യു.എ.ഇ​ ഫ്രാൻസിന്​ കൈമാറി. രണ്ട്​ പേർക്കെതിരെയും ഇന്‍റർപോൾ റെഡ്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ഇന്‍റർപോൾ കൂടാതെ യൂറോപോളിന്‍റെയും യൂറോപ്യൻ യൂനിയന്‍റെ ലോ എൻഫോഴ്​സ്​മെന്‍റ്​ ഏജൻസിയുടെയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്​ പ്രതികൾ.​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിലാണ്​ രണ്ടു പേരും ദുബൈ പൊലീസിന്‍റെ പിടിയാലാവുന്നത്​.

ആഭ്യന്തര മന്ത്രാലയം, ദുബൈ ​പബ്ലിക്​ പ്രോസിക്യൂഷൻ എന്നിവരുടെ പങ്കാളിത്തത്തിൽ നിയമപരമായ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ്​ കുറ്റവാളികളെ ഫ്രാൻസിന്​ കൈമാറിയതെന്ന്​​ ദുബൈ പൊലീസ്​ പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ ഫ്രഞ്ച്​ സർക്കാറിന്​ ഈ വർഷം കൈമാറിയ കുറ്റവാളികളുടെ എണ്ണം 10 ആയി​. അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന്​ യു.എ.ഇയിലെ നീതിന്യായ മന്ത്രാലയത്തിന്‍റെ അന്താരാഷ്ട്ര സഹകരണ വകുപ്പിന്​ ലഭിച്ച അറസ്റ്റ്​ വാറണ്ടുകളെ തുടർന്നാണ്​ പ്രതികളെ ദുബൈ പൊലീസ്​ പിടികൂടുന്നത്​​.

രാജ്യാന്തര തലത്തിൽ ഇത്തരം അഭ്യർഥനകൾ പരിഗണിക്കുന്നതിനുള്ള യു.എ.ഇയിലെ കേന്ദ്ര അതോറിറ്റിയാണ്​ ഈ വകുപ്പ്​. കൊലപാതകം, സംഘടിത കുറ്റകൃത്യങ്ങൾക്ക്​ നേതൃത്വം നൽകൽ, ആയുധ കവർച്ച, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന്​ കടത്ത്​ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്​ ഫ്രാൻസിന്​ കൈമാറിയ ​പ്രതികൾ. ലോകരാജ്യങ്ങളിലെ വിവിധ അന്വേഷണ ഏജൻസികളുമായുള്ള സഹകരണം ശക്​തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണ്​ കുറ്റവാളി കൈമാറ്റമെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Dubai police handed over two criminal to France

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.