ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അബുഹൈൽ പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റബീഹ് കോൺഫറൻസ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടന ചെയ്യുന്നു
ദുബൈ: സമത്വവും നീതിയും പരസ്പര ബഹുമാനവും നിറഞ്ഞ സമൂഹം പണിയലാണ് പ്രവാചകന്റെ യഥാർഥ സന്ദേശമെന്ന് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ. ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അബുഹൈൽ കെ.എം.സി.സി പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ
സംഘടിപ്പിച്ച ‘മദ്ഹേ മദീന’ റബീഹ് കോൺഫറൻസിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ഷാഫി അൻവരി പ്രഭാഷണം നടത്തി. കെ.എം.സി.സി നേതാക്കളായ ഹനീഫ് ചെർക്കള, ഇബ്രാഹിം മുറിച്ചാണ്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ, ബഷീർ കിന്നിംഗാർ, സലാം ഹാജി വെൽഫിറ്റ്, ജില്ലാ ഭാരവാഹികളായ കെ.പി മുഹമ്മദ്, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഇസ്മയിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, പി.പി റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ, പി.ഡി നൂറുദീൻ, സിദ്ദിഖ് ചൗക്കി, അഷ്‌റഫ് ബായാർ, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരാവാഹികളായ ഇബ്രാഹിം ബേരിക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, റാശിദ് പടന്ന, റഷീദ് ആവിയിൽ, ഹസ്കർ ചൂരി, സൈഫു മൊഗ്രാൽ, മൻസൂർ മർത്യാ, ജംഷാദ് പൊവ്വൽ, ആരിഫ് കൊതിക്കാൽ, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ ഫാസിൽ മെട്ടമ്മൽ, കബീർ അസ്അദി, സുബൈർ മാങ്ങാട്, സർഫ്രാസ് കൈനോത്ത്, ഷാഫി അസ്അദി പെരുമ്പട്ട, അൻതാസ് ചെമനാട്, മുസ്തഫ മൗലവി, യാകൂബ് മൗലവി, അസീസ് മുസ്‌ലിയാർ, നൗഫൽ മാങ്ങാടൻ, നിസാം പുളിക്കൂർ, നൗഫൽ ഹുദവി മല്ലം തുടങ്ങിയവർ പങ്കടുത്തു. ബഷീർ പാറപ്പള്ളി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.