ദുബൈ: കനത്ത ചൂടിനിടെ വ്യാഴാഴ്ച രാജ്യത്ത് ചിലയിടങ്ങളിൽ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഷാർജയിലും ഖോർഫക്കാനിലുമാണ് ചെറിയ മഴ ലഭിച്ചത്. കിഴക്കൻ തീരമേഖലയിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. അതോടൊപ്പം ചിലയിടങ്ങളിൽ ചെറിയ മഴയും ലഭിച്ചു. ചില എമിറേറ്റുകളിൽ പൊടിക്കാറ്റും അനുഭവപ്പെട്ടു. നേരത്തേ പൊടിക്കാറ്റ് സംബന്ധിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് താപനിലയും ഈർപ്പവും വർധിക്കാനാണ് സാധ്യത പ്രവചിക്കുന്നത്. വെള്ളിയാഴ്ചയും ചിലയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് സാധ്യതയുള്ള പശ്ചാത്തലത്തിൽ പുറത്തിറങ്ങി യാത്ര ചെയ്യുന്നവരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ചിലയിടങ്ങളിൽ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.