ലാന നുസൈബ, സഈദ്​ അൽ ഹാജിരി

യു.എ.ഇയിൽ രണ്ട്​ പുതിയ സഹമന്ത്രിമാർ​

ദുബൈ: രാജ്യത്ത്​ പുതുതായി രണ്ട്​ സഹമന്ത്രിമാരെ നിയമിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ലാന നുസൈബ, സഈദ്​ അൽ ഹാജിരി എന്നിവരെയാണ്​ സഹമന്ത്രിമാരായി നിയമിച്ചതെന്ന്​ എക്സ്​ അക്കൗണ്ട്​ വഴി വ്യക്​തമാക്കിയത്​.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിയാലോചിച്ച ശേഷമാണ്​ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ളതും ഭാവിയിലേയും ഉത്തരവാദിത്തങ്ങളിൽ ഇരുവർക്കും എല്ലാ വിജയവും ആശംസിക്കുന്നതായും, അതോടൊപ്പം ദേശീയതലത്തിലെ എല്ലാ ടീമംഗങ്ങൾക്കും ആശംസ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Two new ministers of state in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-09-10 04:14 GMT