മുഹമ്മദ് യൂസുഫ്
കാഞ്ഞിരപ്പള്ളി: അർബുദത്തിനെതിരെ പോരാടാൻ സമൂഹത്തെ സജ്ജരാക്കി സൗജന്യ ബോധവത്കരണ ക്ലാസുകളുമായി മെഡിക്കൽ വിദ്യാർഥി. കോട്ടയം മെഡിക്കൽ കോളജിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ മുഹമ്മദ് യൂസുഫിന്റേതാണ് ഈ വേറിട്ട യാത്ര. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം ക്ലാസുകളാണ് ഇതുവരെ ഇദ്ദേഹം നൽകിയത്.
മാനസിക ശുചിത്വം, സ്തനാർബുദം, ഗർഭാശയമുഖാർബുദം എന്നീ വിഷയങ്ങളിലാണ് ക്ലാസ് എടുക്കുന്നത്. മെഡിക്കോൺ സംസ്ഥാന സെക്രട്ടറിയും ശ്രദ്ധ കാൻസർ അവബോധന കാമ്പയിൻ സംസ്ഥാന കോർഡിനേറ്ററുമാണ് യൂസുഫ്. പുതുതലമുറക്ക് മാതൃകയായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ജയ്പൂർ കേന്ദ്രമായ ഐ കാൻ ഫൗണ്ടേഷൻ ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഫാമി മൻസിലിൽ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബാബുജാന്റെയും ഡോ. നിഷ കെ. മൊയ്തീന്റെയും മകനാണ്. സഹോദരി ഫാത്തിമ ബാബുജൻ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.