സെൻസിറ്റിവിറ്റി ഒരു വലിയ പ്രശ്നമല്ല, ഞങ്ങൾ കൂടെയുണ്ട്

ചൂടുള്ള കാപ്പിയോ അല്ലെങ്കിൽ ഐസ്ക്രീമോ ആസ്വദിക്കുമ്പോൾ എപ്പോഴെങ്കിലും പല്ലിന് വേദന അനുഭവപ്പെട്ടിട്ടുണ്ടോ‍? ഉണ്ടെങ്കിൽ നിങ്ങൾ പേടിക്കേണ്ടതില്ല. സാധാരണയായി ദന്തഡോക്ടർമാർ കേൾക്കുന്ന പ്രശ്നങ്ങളിലൊന്നാണ് ഇത്. അനു‍യോജ്യമായ ചികിത്സ ഇപ്പോൾ ഇതി ലഭ്യമാണ്.

പല്ലിന്‍റെ സെൻസിറ്റിവിറ്റിക്ക് കാരണമെന്താണ്?

സാധാരണയായി നിങ്ങളുടെ പല്ലിന്റെ സംരക്ഷണ പാളി (ഇനാമൽ ) തേഞ്ഞുപോയതിന്റെയോ അല്ലെങ്കിൽ നിങ്ങളുടെ മോണകൾ പല്ലിൽനിന്ന് വിട്ട് തുടങ്ങിയതിന്‍റോയോ കാരണം കൊണ്ടാവാം ഇതുണ്ടാകുന്നത്. അതിനാൽ ചൂടുള്ളതോ തണുത്തതോ മധുരമുള്ളതോ അസിഡിറ്റി ഉള്ളതോ ആയ എന്തെങ്കിലും കഴിക്കുമ്പോൾ അസ്വസ്ഥതയുണ്ടാക്കും.

സെൻസിറ്റിവിറ്റി വരുന്ന വഴികൾ

  • കഠിനമായി ബ്രഷ് ചെയ്യുന്നത് - കടുപ്പമുള്ള ബ്രഷ് ഉപയോഗിക്കുന്നതോ കഠിനമായ ബ്രഷ് ഉപയോഗിക്കുന്നതോ ഇനാമലിനെ ക്ഷയിപ്പിച്ചേക്കാം.
  • അസിഡിറ്റി ഉള്ള ഭക്ഷണപാനീയങ്ങൾ - സോഡ, സിട്രസ് പഴങ്ങൾ, വിനാഗിരി, വൈൻ എന്നിവ ഇനാമലിനെ കാലക്രമേണ ക്ഷയിപ്പിക്കും.
  • പല്ല് കടിക്കുക- പല്ലുകൾ കടിക്കുന്ന അവസ്ഥയുണ്ടെങ്കിൽ പരിഹാരം കണ്ടെത്തണം. അല്ലെങ്കിൽ ഇനാമലിന് പരിക്കേൽക്കാൻ കാരണമാകും
  • മോണയുടെ കയറ്റം - പലപ്പോഴും മോണരോഗം അല്ലെങ്കിൽ വാർധക്യം കാരണം, ഇത് സെൻസിറ്റീവ് വേരിന്റെ പ്രതലത്തെ തുറന്നുകാട്ടുന്നു.
  • പല്ലിന്‍റെ ക്ഷയം അല്ലെങ്കിൽ പല്ല് പൊട്ടൽ - ഈ പ്രശ്നങ്ങൾ മൂർച്ചയുള്ള വേദനയ്ക്കും കാരണമാകും, അതിനാൽ എത്രയും വേഗം ചികിത്സിക്കണം.

ദന്തരോഗവിദഗ്ദ്ധനെ എപ്പോഴാണ് കാണേണ്ടത്.

സെൻസിറ്റിവിറ്റി നീണ്ടുനിൽക്കുകയോ വഷളാവുകയോ ചെയ്താൽ ഡോക്ടറെ കാണേണ്ട് സമയം അടുത്തുവെന്നാണ്. പല്ലിന് ഒരു അറ രൂപപ്പെടൽ, വിള്ളൽ അല്ലെങ്കിൽ മുമ്പ് ചെയ്ത ഫില്ലിംഗുകളുലുണ്ടായ പ്രശ്നം പോലുള്ളവ വലിയ പ്രശ്നങ്ങളുടെ ലക്ഷണമാണ്. പ്രശ്നം കണ്ടെത്താൻ പരിശോധന അത്യാവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  •  സെൻസിറ്റീവ് പല്ലുകൾക്ക് വേണ്ടിയുള്ള പ്രേത്യേകം ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക -ഇതിലെ ഫോർമുലകൾ കാലക്രമേണ സെൻസിറ്റിവിറ്റി തടയാൻ സഹായിക്കുന്നു.
  • മൃദുവായ രോമങ്ങളുള്ള ടൂത്ത് ബ്രഷിലേക്ക് മാറുക - നിങ്ങളുടെ ഇനാമലിനും മോണയ്ക്കും മൃദുവായ ബ്രഷിങ് ആണു നല്ലത്.
  • അസിഡിറ്റി ഉള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക - അല്ലെങ്കിൽ ആസിഡുകളെ നിർവീര്യമാക്കാൻ പിന്നീട് വെള്ളം ഉപയോഗിച്ച് കഴുകുക.
  •  നൈറ്റ് ഗാർഡ് ധരിക്കുക - രാത്രിയിൽ പല്ല് കടിക്കുന്ന പ്രശ്നമുണ്ടെങ്കിൽ, ഇത് അവയെ സംരക്ഷിക്കാൻ സഹായിക്കും.
  • പ്രൊഫഷണൽ ചികിത്സകൾ -സെൻസിറ്റീവ് പ്രദേശങ്ങൾ സംരക്ഷിക്കാൻ ഫ്ലൂറൈഡ് വാർണിഷുകളോ സീലന്റുകളോ പ്രയോഗിക്കാം.

സെൻസിറ്റിവിറ്റി പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. പേടിക്കേണ്ട കാര്യമില്ല. കൃത്യമായ പരിചരണമാണ് ആവശ്യം. നിങ്ങളുടെ പുഞ്ചിരി നിലനിർത്താൻ ഞങ്ങൾ കൂടെയുണ്ട് !




ഡോ. ദുആ അൽമൻദീൽ

ജനറൽ ദന്തിസ്റ്റ്

എം.ഇ.എം- ഹിദ്ദ്

1746 4848


Tags:    
News Summary - Sensitivity is not a big problem, we are with you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.