ഈ പഴങ്ങൾ ബെല്ലി ഫാറ്റ് കുറക്കാൻ സഹായിക്കും

പഴവർഗങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും മിനറലുകളുടെയും ഉറവിടമാണ്. ഇവ നാരുകളാൽ സമൃദ്ധവുമാണ്. കുടലിനെ ശുദ്ധീകരിക്കാനും മലബന്ധം തടയാനും മറ്റ് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും പഴങ്ങൾക്കും പച്ചക്കറികൾക്കും കഴിയും.

അതുപോലെ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഭക്ഷണ സാധനങ്ങൾ നല്ലതാണ്.അതേസമയം, ചില പഴവർഗങ്ങളിൽ നന്നായി പഞ്ചസാരയുള്ളതായിരിക്കും. ചിലതിൽ കലോറി കൂടുതലായിരിക്കും.


മൂന്നുമാസം കൊണ്ട് ഒമ്പത് കിലോയാണ് ഫിറ്റ്നസ് കോച്ചും ഇൻഫ്ലുവെൻസറുമായ വിമൽ രാജ്പുട്ട് കുറച്ചത്. അവരെ ബെല്ലി ഫാറ്റ് കുറക്കാൻ സഹായിച്ച 10 പഴങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

1. മുന്തിരി

മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കത്തിച്ചു കളയാണും മുന്തിരി ഏറെ ഫലപ്രദമാണ്.

2. ബെറീസ്(സ്ട്രോബെറീസ്, ബ്ലൂബെറീസ്, റാസ്ബെറീസ്) ബെറീസ് പഞ്ചസാരയുടെ അളവ് കുറവായിരിക്കും. നാരുകൾ നന്നായി അടങ്ങിയിട്ടുണ്ട്. ഇഷ്ടം പോലെ ആന്റിഓക്സിഡന്റുകളുമുണ്ട്.

3. ആപ്പിൾ

ഫൈബർ കൊണ്ട് സമ്പന്നമായ ആപ്പിൾ കഴിച്ചാൽ കുറെ നേരം വിശപ്പുണ്ടാകില്ല.

4. അവൊക്കാഡോ

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ പഴ വർഗമാണ് അവൊക്കാഡോ. ബെല്ലി ഫാറ്റ് കത്തിച്ചുകളയാണ് ഈ പഴവർഗത്തിന് കഴിവുണ്ട്.

5. വത്തക്ക

ജലാംശം നൽകുന്നതും കലോറി കുറവുമായ തണ്ണിമത്തൻ ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

6. പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും വയറു വീർക്കൽ കുറയ്ക്കുകയും ചെയ്യുന്നു. നാഷനൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്ത് പറയുന്നതനുസരിച്ച് പ്രോട്ടീനുകളെ തകർക്കുന്ന എൻസൈമുകളുടെ ഒരു കൂട്ടമാണ് ബ്രോമെലൈൻ. പൈനാപ്പിൾ ചെടിയുടെ തണ്ടിലും കായ്കളിലും ഈ എൻസൈമുകൾ കാണാം.

7. കിവി

നാരുകളാൽ സമൃദ്ധമായ ഈ പഴങ്ങൾ ഭക്ഷണം കഴിക്കാനുള്ള ആ​ഗ്രഹം കുറക്കുന്നു.

8 ഓറഞ്ച്

ഓറഞ്ചിലും കലോറി കുറവാണ്. മാത്രമല്ല വിറ്റാമിൻ സി നന്നായുണ്ട് ഓറഞ്ചിൽ. കൊഴുപ്പ് കുറക്കാൻ ഓറഞ്ച് സഹായിക്കും.

9. മാതളം

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് മാതളം. ഫാറ്റ് കത്തിച്ചുകളയാനും വയറെരിച്ചിൽ കുറക്കാനും മാതളം നല്ലതാണ്.


Heading

Content Area

പിയർ ഫ്രൂട്ടിൽ നന്നായി നാരുകൾ അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറക്കാൻ സഹായിക്കുന്നു.

Tags:    
News Summary - 10 fruits you should start eating to lose belly fat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.