വാഴപ്പഴവും തേങ്ങയും അമിതമായി കഴിക്കുന്നുണ്ടോ? സൂക്ഷിക്കണം

മലയാളികളുടെ ഭക്ഷണക്രമത്തിൽ സാധാരണയായി ഉൾപ്പെടുന്നവയാണ് വാഴപ്പഴവും തേങ്ങയും. പലഹാരങ്ങളാണെങ്കിലും കറികളാണെങ്കിലും തേങ്ങ യഥേഷ്ടം ചേർക്കുന്നതാണ് നമ്മുടെ ശീലം. വാഴപ്പഴം ചേർത്ത പലഹാരങ്ങളും സുലഭമാണ്. എന്നാൽ അസുഖം വരുന്നതോടെ ഭക്ഷണക്രമത്തിൽ വലിയ വ്യത്യാസം തന്നെ വരുത്തേണ്ടിവരുന്നു.

സുരക്ഷിതവും ആരോഗ്യകരവുമെന്നും തോന്നുന്ന നമ്മൾ കരുതിയിരുന്ന പലതും അത്രയൊന്നും ആരോഗ്യകരമായിരുന്നില്ല എന്ന് മനസിലാകുന്നത് പിന്നീടാണ്. വൃക്കരോഗികൾ തേങ്ങയും വാഴപ്പഴവും ഒറ്റക്കോ ചേര്‍ത്തു കഴിക്കുന്നതോ അപകടമാണെന്ന് പ്രമുഖ യൂറോളജിസ്റ്റ് ആയ ഡോ. പര്‍വേസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

വാഴപ്പഴത്തിലും തേങ്ങ‍യിലും ധാരാളം അടങ്ങിയിരിക്കുന്ന ധാതുവാണ് പൊട്ടാസ്യം. ശരീരത്തിലെ ഹൃദയമിടിപ്പ് ക്രമമാക്കുന്നതിനും നാഡീ പ്രവര്‍ത്തനത്തിനും പേശി പ്രവര്‍ത്തനത്തിനുമൊക്കെ ആവശ്യമായ അവശ്യ ധാതുവാണിത്. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ആഗിരണം ചെയ്ത ശേഷം അധികമാകുന്നത് വൃക്കകള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ വൃക്കരോഗികളില്‍ ഈ പ്രക്രിയ മന്ദഗതിയിലായിരിക്കും. ഇത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടാന്‍ കാരണമാകും.

ഇനി പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നത് ഹൃദയാഘാതം ഉള്‍പ്പെടെ സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് ഇത് നയിക്കും. അത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍, ഒഴിവാക്കേണ്ടത് വാഴപ്പഴവും തേങ്ങയുമാണ്. ഇതില്‍ പൊട്ടാസ്യം വലിയ അളവില്‍ അടങ്ങിയിരിക്കുന്നു എന്നതാണ് കാരണം. ചെറിയ അളവില്‍ പോലും ഇവ കഴിക്കുന്നത് അപകടമാണ്.


Tags:    
News Summary - Are you eating too much banana and coconut? Be careful.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.