നമ്മുടെ അടുക്കളകളിൽ വർഷങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ് റിഫൈൻഡ് ഓയിലുകൾ. മിക്ക ഭക്ഷണ വിഭവങ്ങൾ തയ്യാക്കുന്നതും ഓയിലുകൾ ഉപയോഗിച്ചാണ്. എന്നാൽ ഇത് എത്രത്തോളം ആരോഗ്യപരമാണ് എന്ന കാര്യത്തിൽ അത്ര നല്ല വിവരങ്ങളല്ല ലഭിക്കുന്നത്. ഇത്തരം ഓയിലുകളുടെ ഉപയോഗം നമ്മുടെ ഹൃദയാരോഗ്യത്തെ ദോഷമായി ബാധിക്കുമെന്നാണ് പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. അനുരാഗ് ശർമ പറയുന്നത്. റിഫൈൻഡ് ഓയിലിന്റെ ഉപയോഗം നമ്മുടെ ഹൃദയത്തിനും ശരീരത്തിനും വിവിധ തരത്തിലുള്ള ദോഷങ്ങൾ സൃഷ്ടിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
2016ലെ പഠനം അനുസരിച്ച് കോറണറി ഹൃദ്രോഗ (സി.എച്ച്.ഡി) കാരണത്തിനും ചികിത്സയ്ക്കും പ്രതിരോധത്തിനും എല്ലാം പാചക എണ്ണകൾക്ക് വലിയ പങ്കുണ്ട്.
ഇന്ത്യയിൽ ഒട്ടുമിക്ക ഭക്ഷണങ്ങളിൽ എണ്ണകൾക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനം ഉള്ളതിനാൽ അവയുടെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഡോ. അനുരാഗ് ശർമ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ച പോസ്റ്റിൽ റിഫൈൻഡ് ഓയിലുകൾ കാരണം നമ്മുടെ ശരീരത്തിന് ഉണ്ടാകാൻ സാധ്യതയുള്ള അഞ്ച് ദോഷങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
നിങ്ങൾ വർഷങ്ങളായി റിഫൈൻഡ് ഓയിലുകൾ ഉപയോഗിക്കുന്നുണ്ടാവാം. അത് നിങ്ങളുടെ ശരീരത്തെ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾക്കറിയാമോ? എങ്കിൽ ഇനിയുള്ള കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്. ഒരാളുടെ ഹൃദയാരോഗ്യം വളരെ പ്രാധാപ്പെട്ടതാണ്. അവ സംരക്ഷിക്കാൻ മതിയായ നടപടികൾ കൈകൊള്ളണം. ഡോ. അനുരാഗ് ശർമ പോസ്റ്റിൽ കുറിച്ചു.
1: ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ (എൽ.ഡി.എൽ) വർധിപ്പിക്കുന്നു. ഇത് ധമനികളിൽ തടസങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
2: വിട്ടുമാറാത്ത വീക്കത്തിന് (Chronic inflammation) കാരണമാകുന്നു. ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും ദുർബലപ്പെടുത്തും.
3: നിരന്തരം ഓയിലുകൾ ഉപയോഗിക്കുന്നത് അമിതവണ്ണവും പ്രമേഹവും ഉണ്ടാക്കും. റിഫൈൻഡ് ഓയിലുകളിലെ ഉയർന്ന അളവിലുള്ള ഒമേഗ-6 ഫാറ്റുകളും കേടുപാടുകൾ സംഭവിച്ച കൊഴുപ്പുകളും ഇതിന് കാരണമാണ്.
4: കരളിനും കുടലിന്റെ ആരോഗ്യത്തിനും ദോഷകരമായ രക്തസ്രാവ വസ്തുക്കളുടെ അംശങ്ങൾ അവശേഷിപ്പിക്കുന്നു.
5: ഹൃദയാഘാതം, പക്ഷാഘാതം, ഹൈപർടെൻഷൻ എന്നിവയുടെ സാധ്യത വർധിപ്പിക്കും.
ഇത്രയൊക്കെ ദോഷങ്ങൾ ഉണ്ടെങ്കിലും നമുക്ക് ഓയിലുകൾ ഉപേക്ഷിക്കാൻ സാധിക്കില്ല. എന്നാൽ ഇന്ത്യൻ പാചകത്തിന് അനുയോജ്യമായ എണ്ണകളും ലഭ്യമാണ്. കാർഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഇന്ത്യൻ പാചകത്തിന് അനുയോജ്യമായ അഞ്ച് എണ്ണകൾ പറയുന്നുണ്ട്. നെയ്യ്, വെളിച്ചെണ്ണ, കടുകെണ്ണ,എള്ളെണ്ണ, നിലക്കടല എണ്ണ തുടങ്ങിയവ പാചകത്തിന് ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണകൾക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നും ഡോ. അലോക് ചോപ്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.