തൃശൂർ: ജോലിക്കിടെ നാലാം നിലയിൽനിന്ന് ഇരുമ്പ് കോണിയിലേക്ക് വീണ് കമ്പി കുത്തിക്കയറി ഗുരുതരാവസ്ഥയിലായ യുവാവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. മലപ്പുറം ചങ്ങരംകുളം സ്വദേശി ആടനകത്ത് സാദിക് അലിയാണ് (21) അമല ആശുപത്രിയിൽ നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇലക്ട്രീഷ്യനായ സാദിക് അലി കെട്ടിടത്തിന്റെ നാലാം നിലയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈവിട്ട് കയറാനായി ചാരിവെച്ച കോണിയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇരുമ്പ് കോണിയുടെ കൂര്‍ത്ത അഗ്രം ഇടുപ്പിന്‍റെ പിന്‍ഭാഗത്ത് കൂടി തുളച്ച് കയറി പുറത്തുവന്നു. കോണിയുടെ തുളച്ച് കയറിയ ഭാഗങ്ങളൊഴിച്ച് ബാക്കി ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അമല മെഡിക്കൽ കോളജിൽ എത്തിച്ചത്.
അടിയന്തര ശസ്ത്രക്രിയയിലൂടെ സാദിക് അലിക്ക് ജീവന്‍ തിരിച്ചുകിട്ടി. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. അമലയിലെ ഓര്‍ത്തോവിഭാഗത്തിലെ ഡോ. ശ്യാം മോഹന്‍, ഡോ. ടോണി, സര്‍ജന്‍ ഡോ. രൂപ്ജിത്ത്, അനസ്തറ്റിസ്റ്റുമാരായ ഡോ. ജോണ്‍, ഡോ. മിഥുന്‍, ഡോ. മീനു എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തി ഇരുമ്പ് കമ്പി നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.