മുംബൈ: പൊതുവേ മരണകാരണമല്ലെന്ന് കരുതപ്പെടുന്ന ഡെങ്കു വൈറസ് തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കാം. മുംബൈ മറൈൻ ഡ്രൈവിലെ 46 കാരനെയാണ് ഡെങ്കു വൈറസ് ഇങ്ങനെ ബാധിച്ചത്.
ആഗസ്റ്റ് 16ന് ആണ് ഇദ്ദേഹത്തിന് പനി ബാധിച്ചത്. 36 മണിക്കൂറിനുശേഷം ഇദ്ദേഹം ബോധരഹിതനായി വീണു. ഉടനെ ബീച്ച് കാൻഡി ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് ഡെങ്കു വൈറസ് തലച്ചോറിനെ ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തുന്നത്.
ഡെങ്കു എൻസഫലൈറ്റിസ് എന്ന വൈറസ് നാഡീവ്യൂഹത്തെ ബാധിച്ചതായി കണ്ടെത്തി. എന്നാൽ ഇത് അപൂർവ്വമായി സംഭവിക്കുന്നതാണെന്ന് ഡോ. പ്രദിത് സംദാനി പറഞ്ഞു.
ഈ മൺസൂൺ കാലത്തിനു ശേഷം മുംബൈയിൽ കൊതുകുകൾ പടർത്തുന്ന മുന്ന് പ്രധാന രോഗങ്ങളിൽ ഒന്നായി ഡെങ്കു മാറിയതായി ഡോക്ടർ വിലയിരുത്തി.
2023നു ശേഷം 20,000 ഡെങ്കു കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ജൂലൈയിൽ 708 കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം അഗസ്റ്റ്റ് ഒന്നിനും 15 നും ഇടയിൽ മാത്രം 404 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം ഡെങ്കു വൈറസും ചിക്കുൻഗുനിയ വൈറസും അപൂർവമായി എൻസഫലൈറ്റിസ് ഉണ്ടാക്കുമെന്ന് ഡോ. വസന്ത് നാഗവേക്കർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.