Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനാലാം നിലയിൽനിന്ന്​...

നാലാം നിലയിൽനിന്ന്​ വീണ്​ കോണി ഇടുപ്പിൽ കുത്തിക്കയറി; ശസ്​ത്രക്രിയയിലൂടെ യുവാവിന്​ പുതുജീവൻ

text_fields
bookmark_border
നാലാം നിലയിൽനിന്ന്​ വീണ്​ കോണി ഇടുപ്പിൽ കുത്തിക്കയറി; ശസ്​ത്രക്രിയയിലൂടെ യുവാവിന്​ പുതുജീവൻ
cancel

തൃശൂർ: ജോലിക്കിടെ നാലാം നിലയിൽനിന്ന്​ ഇരുമ്പ്​ കോണിയിലേക്ക്​ വീണ്​ കമ്പി കുത്തിക്കയറി ഗുരുതരാവസ്ഥയിലായ യുവാവിന്​ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. മലപ്പുറം ചങ്ങരംകുളം സ്വദേശി ആടനകത്ത് സാദിക് അലിയാണ് (21) ​അമല ആശുപത്രിയിൽ നാല്​ മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്​ തിരിച്ചെത്തിയത്​.

ഇലക്ട്രീഷ്യനായ സാദിക്​ അലി കെട്ടിടത്തി​ന്‍റെ നാലാം നിലയിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈവിട്ട്​ കയറാനായി ചാരിവെച്ച കോണിയിലേക്ക്​ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇരുമ്പ് കോണിയുടെ കൂര്‍ത്ത അഗ്രം ഇടുപ്പിന്‍റെ പിന്‍ഭാഗത്ത് കൂടി തുളച്ച് കയറി പുറത്തുവന്നു. കോണിയുടെ തുളച്ച് കയറിയ ഭാഗങ്ങളൊഴിച്ച് ബാക്കി ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് അമല മെഡിക്കൽ കോളജിൽ എത്തിച്ചത്​.

അടിയന്തര ശസ്ത്രക്രിയയിലൂടെ സാദിക് അലിക്ക് ജീവന്‍ തിരിച്ചുകിട്ടി. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്​. അമലയിലെ ഓര്‍ത്തോവിഭാഗത്തിലെ ഡോ. ശ്യാം മോഹന്‍, ഡോ. ടോണി, സര്‍ജന്‍ ഡോ. രൂപ്ജിത്ത്, അനസ്തറ്റിസ്റ്റുമാരായ ഡോ. ജോണ്‍, ഡോ. മിഥുന്‍, ഡോ. മീനു എന്നിവരടങ്ങിയ സംഘമാണ്​ ശസ്ത്രക്രിയ നടത്തി ഇരുമ്പ്​ കമ്പി നീക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Surgerycritical condition
News Summary - Hours-long surgery at thrissur hospital
Next Story