Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightClassifieds
access_time 1 Oct 2026 3:33 PM IST

BEFORE THE ADDITIONAL MUNSIFF'S COURT, KOTTAYAM OS No. 9 of 2026

Plaintiff:

The South Indian Bank, a banking company constituted and functioning under the Companies Act having its Head Office 'SIB House' T. B. Road, Thrissur in Kerala State having branches among other places at Kanjikuzhi, Madukanil Building, Devalokam Road, Muttambalam P.O, 686 004 represented by its Manager and Principal Officer, Kanjikuzhy Branch.

Defendants:

Mr. ABHILASH BENNY, Aged 33 years, S/o Benny Sebastian, Ulavapara House, Near Mandiram Hospital, Mariganam P O, Kottayam PIN 686018

Notice to Defendants:

It is informed that the plaintiff had instituted this suit for return of money against the defendants. The case is posted for hearing on 17-10-26. If the defendants wants to contest the suit and file objection, written statement if any, with respect to the suit for money, he shall appear directly or through their pleader at 11 AM on the said day, failing which the suit will be disposed of under the assumption that the defendants has no objection in this regard.

Kottayam

31.08.2026

As per order

Sd/-

Sreenath D

Counsel for the Plaintiff

access_time 26 Sept 2026 12:13 PM IST

BEFORE THE HON'BLE MUNSIFF COURT THODUPUZHA - O.S No. 189/2025


Plaintiff:

C.A Mathew aged 62 years, S/o. Augustine, Chemparathy House, Vengalloor kara Vengalloor P.O, Kuaramangalam village, Thodupuzha Taluk

Defendants:

1, Zeenath, aged about 54 years, W/o. Late Moosa, Vettiyamkunnel House (Mosco Bhavan), Muthalakodam kara, Muthalakodam P.O, Thodupuzha Village, Thodupuzha Taluk


2,Ibzan, aged about 30 years S/o. Late Moosa, Vettiyamkunnel House (Mosco Bhavan), Muthalakodam kara, Muthalakodam P.O, Thodupuzha Village, Thodupuzha Taluk.


3, Fazin V. Moosa, aged about 26 years S/o. Late Moosa, Vettiyamkunnel House (Mosco Bhavan), Muthalakodam kara, Muthalakodam P.O, Thodupuzha Village, Thodupuzha Taluk.


4,Bisvin V. Moosa, aged about 23 years, S/o. Late Moosa, Vettiyamkunnel House (Mosco Bhavan), Muthalakodam kara, Muthalakodam P.O, Thodupuzha Village.

Take notice that the plaintiff/ petitioner filed the above original Suit for Permanent Prohibitory injunction and the case stands posted to 23.10.26 for your appearance. If you have any objection in the matter you are directed to appear before this court personally or through pleader 11 a.m on that date, otherwise the suit will be decided exparte.

Thodupuzha

27/7/2026

By order

(Sd/-)

K.T. ABHILASH KUMAR

അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരെ അധിക്ഷേപം: നാലുപേർക്കെതിരെ കേസ്
access_time 13 Sept 2026 10:20 AM IST

കോട്ടയം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. എസ്.വി.വൈബ്‌സ് എന്ന ഫെസ്ബുക് പേജ് ഉടമ എസ്.വി. അരുൺ ലാൽ, ​ഫേസ്ബുക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ എന്നിവർക്കെതിരെയാണു കേസ്. ജിജോ ജോൺ ജോലി ചെയ്തിരുന്ന മലയാള മനോരമ പത്രത്തിന്റെ പരാതിയിലാണ് നടപടി.

മനോരമ കോട്ടയം ഓഫിസിലേക്കു ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം അതു പ്രചരിപ്പിച്ചയാൾക്കെതിരെയും കേസെടുത്തു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

പ്രതികൾക്കെതിരെ മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, അധിക്ഷേപ പ്രചാരണം, അസഭ്യ സന്ദേശങ്ങൾ അയക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സൈബർ ക്രൈം ഇൻസ്പെക്‌ടർ ബി.എസ് ആദർശിനാണ് അന്വേഷണ ചുമതല.

കേരള പത്രപ്രവർത്തക യൂനിയൻ സംസ്‌ഥാന കമ്മിറ്റിയുടെ പരാതിയിൽ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 15 സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ വിഭാഗം വഞ്ചിയൂർ പൊലീസിനു കൈമാറി. അക്കൗണ്ട് ഉടമകളെ ഉടൻ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ടുകളിൽ നടപടി സ്വീകരിക്കുന്നതിന് മെറ്റയ്ക്കും റിപ്പോർട്ട് നൽകും. സൈബർ വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊച്ചിയിലും കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു പറഞ്ഞു.

access_time 11 Sept 2026 2:47 PM IST

നോട്ടീസ് - പാ​ലാ മു​ൻ​സി​ഫ് കോ​ട​തി മു​മ്പാ​കെ O.S. 170/2025

റി​ൻ​സി ബി​നീ​ഷ് - വാ​ദി

അ​ല​ക്സ് മു​ത​ൽ പേ​ർ - പ്ര​തി​ക​ൾ

Summons to : 1-ാം പ്ര​തി​ക്ക്

മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ, രാ​മ​പു​രം വി​ല്ലേ​ജി​ൽ, കി​ഴ​തി​രി ക​ര​യി​ൽ, കി​ഴ​തി​രി പി.​ഒ. യി​ൽ, പി​ൻ - 686576, കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ വീ​ട്ടി​ൽ, പ​രേ​ത​നാ​യ ആ​ഗ​സ്തി മ​ക​ൻ ഉ​ദ്ദേ​ശം 35 വ​യ​സ്സു​ള്ള അ​ല​ക്സ്.

ടി ​ഒ​ന്നാം പ്ര​തി​യെ തെ​ര്യ​പ്പെ​ടു​ത്തു​ന്ന സ​മ​ൻ​സ്

രാ​മ​പു​രം വി​ല്ലേ​ജി​ൽ, സ​ർ​വ്വെ 235/9-ൽ ​പെ​ട്ട 33 ആ​ർ വ​സ്തു​വി​ൽ ഉ​ട​ൻ ജ​പ്തി ഹ​ർ​ജി അ​നു​വ​ദി​ക്കു​ന്ന​തി​നും മ​റ്റും നി​ങ്ങ​ളെ ഒ​ന്നാം പ്ര​തി​യാ​ക്കി വ്യ​വ​ഹാ​രം ബോ​ധി​പ്പി​ച്ചി​ട്ടു​ള്ള​തും ടി ​വ്യ​വ​ഹാ​രം സം​ബ​ന്ധി​ച്ച് നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ർ​ക്ക​മു​ള്ള പ​ക്ഷം ആ​യ​ത് ടി ​കേ​സി​ന്റെ അ​ടു​ത്ത വി​ചാ​ര​ണ തീ​യ​തി​യാ​യ 2026-ാം മാ​ണ്ട് സെ​പ്റ്റം​ബ​ർ മാ​സം 22-ാം തീ​യ​തി പ​ക​ൽ 11 മ​ണി​ക്ക് ടി ​ഒ​ന്നാം​പ്ര​തി നേ​രി​ട്ടോ അ​ഡ്വ​ക്കേ​റ്റ് മു​ഖാ​ന്തര​മോ ഈ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ബോ​ധി​പ്പി​ച്ചു കൊ​ള്ളേ​ണ്ട​തും അ​ല്ലാ​ത്ത​പ​ക്ഷം ടി ​പ്ര​തി​യെ കൂ​ടാ​തെ ടി ​അ​ന്യാ​യം തീ​ർ​ച്ച ചെ​യ്യു​ന്ന​താ​ണെ​ന്നു​ള്ള വി​വ​രം ഇ​തി​നാ​ൽ തെ​ര്യ​പ്പെ​ടു​ത്തി​ക്കൊ​ള്ളു​ന്നു.

ഉ​ത്ത​ര​വി​ൻ പ്ര​കാ​രം,

ജ​സ്റ്റി​ൻ ഡേ​വി​ഡ് (ഒ​പ്പ്)

വാ​ദി ഭാ​ഗം അ​ഡ്വ​ക്കേ​റ്റ്

പാ​ലാ, 17-08-2026

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍
access_time 11 Sept 2026 12:29 PM IST

കണ്ണൂര്‍: തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലകളിലെ സംഘപരിവാർ നയങ്ങൾക്കെതിരെ കഴിഞ്ഞയാഴ്ച എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലാണ് സംഘർഷമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ജോയൽ.

കണ്ണൂർ കൃഷ്ണമേനോന്‍ സ്മാരക വനിത കോളജിൽ നിന്നാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സംഘം സ്ഥലത്തെത്തിയായിരുന്നു നടപടി. ഇവി​ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ജോയൽ തോമസ്. വൈകാതെ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

സെക്രട്ടറിയറ്റ് മാർച്ച്, മാർച്ചിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, അതിനുശേഷം വീണ്ടും ഉപരോധം സംഘടിപ്പിച്ചു എന്നിങ്ങനെ മൂന്ന് കേസുകളാണ് സംഭവവുമായി ബന്ധ​​​പ്പെട്ട് രജിസ്റ്റർ ചെയ്തത്.

സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 30 പേരെയാണ് പ്രതിചേർത്തത്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർക്കെതി​രെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു.

access_time 4 Sept 2026 9:53 PM IST

പാ​ലാ സ​ബ്ബ് കോ​ട​തി മു​മ്പാ​കെ O.S. 68/2025

ഫാ. ​തോ​മ​സ് അ​വ​നാ​പു​രം

റപ് ബൈ ​ഓ​ത​റൈ​സ്ഡ് ഏ​ജ​ന്റ് ബി​നീ​ഷ് ജോ​സ​ഫ് – വാ​ദി

മേ​രി ആ​ഗ​സ്തി മു​ത​ൽ പേ​ർ

പ്ര​തി​ക​ൾ

Summons to : 2-ാം പ്ര​തി​ക്ക്

മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ, രാ​മ​പു​രം വി​ല്ലേ​ജി​ൽ, കി​ഴ​തി​രി ക​ര​യി​ൽ, കി​ഴ​തി​രി പി.​ഒ.​യി​ൽ, പി​ൻ - 686576, കാ​ഞ്ഞി​ര​ത്താംകു​ന്നേ​ൽ വീ​ട്ടി​ൽ, പ​രേ​ത​നാ​യ ആ​ഗ​സ്തിമ​ക​ൻ 35 വ​യ​സ്സു​ള്ള അ​ല​ക്സ്.

ടി ​ര​ണ്ടാം പ്ര​തി​യെ തെ​ര്യ​പ്പെ​ടു​ത്തു​ന്ന സ​മ​ൻ​സ്

സം​ഖ്യ തി​രി​ച്ചു കി​ട്ടു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള വി​ധി​ക്കു​വേ​ണ്ടി ബോ​ധി​പ്പി​ച്ചി​ട്ടു​ള്ള ടി ​അ​ന്യാ​യം സം​ബ​ന്ധി​ച്ച് ടി ​ര​ണ്ടാം പ്ര​തി​ക്ക് കോ​ട​തി​യി​ൽ നി​ന്നും സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ടി​യാ​ൻ കൈ​പ്പ​റ്റാ​തെ മ​ട​ങ്ങി​വ​ന്നി​ട്ടു​ള്ള​തി​നാ​ൽ മേ​ൽ ന​മ്പ​ർ അ​ന്യാ​യ സം​ഗ​തി സം​ബ​ന്ധി​ച്ച് ടി ​ര​ണ്ടാം പ്ര​തി​ക്ക് എ​ന്തെ​ങ്കി​ലും ആ​ക്ഷേ​പം ഉ​ള്ള​പ​ക്ഷം കേ​സി​ന്റെഅ​ടു​ത്ത വി​ചാ​ര​ണ തീ​യ​തി​യാ​യ 2026-ാം മാ​ണ്ട് സെ​പ്റ്റം​ബ​ർ മാ​സം 16-ാം തീ​യ​തി പ​ക​ൽ 11 മ​ണി​ക്ക് ടി ​ര​ണ്ടാം​പ്ര​തി നേ​രി​ട്ടോ അ​ഡ്വ​ക്കേ​റ്റ് മു​ഖാ​ന്തി​ര​മോ ഈ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ബോ​ധി​പ്പി​ച്ചു കൊ​ള്ളേ​ണ്ട​തും അ​ല്ലാ​ത്ത​പ​ക്ഷം ടി ​ര​ണ്ടാം പ്ര​തി​യെ കൂ​ടാ​തെ ടി ​അ​ന്യാ​യം തീ​ർ​ച്ച ചെ​യ്യു​ന്ന​താ​ണെ​ന്നു​ള്ള വി​വ​രം ഇ​തി​നാ​ൽ തെ​ര്യ​പ്പെ​ടു​ത്തി​ക്കൊ​ള്ളു​ന്നു.

പാ​ലാ, 06 / 08 / 2026

ഉ​ത്ത​ര​വി​ൻ പ്ര​കാ​രം,

ജ​സ്റ്റി​ൻ ഡേ​വി​ഡ് (ഒ​പ്പ്)

വാ​ദി ഭാ​ഗം അ​ഡ്വ​ക്കേ​റ്റ്

https://www.madhyamam.com/tags/murder-case
access_time 24 Aug 2026 9:15 AM IST

തിരൂർ: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണർത്തി കൊലപ്പെടുത്തി ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ രോഷത്തോടെ നാട്ടുകാർ. ഞായറാഴ്ച രാവിലെ ഏഴോടെ രഹസ്യമായാണ് തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പ്രതിയെ പുറത്തൂർ പടിഞ്ഞാറേക്കരയിലെത്തിച്ചത്. ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രതിയെ എത്തിച്ചതറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാരെ പൊലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.

ഫൗസിയയെ കൊലപ്പെടുത്തിയ കടപ്പുറത്തെത്തിച്ചാണ് ആദ്യം തെളിവെടുത്തത്. കൊലപാതകം നടന്ന സ്ഥലം പൊലീസിന് കാണിച്ചുകൊടുത്ത പ്രതി, ഷാളുപയോഗിച്ച് ഫൗസിയയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി തലച്ചുമടായി ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള തിരൂർ പുഴക്കരയിലെത്തിച്ചതായി പൊലീസിനോട് പറഞ്ഞു. ക്ഷീണിതനായപ്പോൾ പല സ്ഥലങ്ങളിലും ചാക്ക് താഴെയിറക്കി വിശ്രമിച്ച ശേഷമാണ് പുഴക്കരയിലെത്തിയത്. പുഴക്കരയിൽ നിന്ന് ഒരു വള്ളത്തിന്റെ നങ്കൂരം അഴിച്ചെടുത്ത് അതിൽ ചാക്ക് കെട്ടി പുഴയിലേക്ക് താഴ്ത്തിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു.

തുടർന്ന് അവിടെ നിന്ന് മറ്റൊരു തോണി അഴിച്ചെടുത്ത് അതിൽ കയറിയാണ് കാവിലക്കാട് ഭാഗത്തെത്തിയതെന്നും പ്രതി മൊഴി നൽകി. വീട്ടിൽ ഫൗസിയ ഉറങ്ങിയിരുന്ന മുറിയും പ്രതി തെളിവെടുപ്പിനിടെ പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെനിന്ന് പ്രതിയെ പുറത്തിറക്കുന്നതിനിടെ നാട്ടുകാർ കൈയേറ്റത്തിന് ശ്രമിച്ചതോടെ പൊലീസ് ശക്തമായ സുരക്ഷവലയമൊരുക്കി വാഹനത്തിലേക്ക് മാറ്റി.

ശക്തമായ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് പൂർണമായി പൂർത്തിയാക്കാനായില്ല. പ്രതിയെ പൊന്നാനി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് തിരൂർ സബ് ജയിലിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിൽ വാങ്ങി ശേഷിക്കുന്ന സ്ഥലങ്ങളിൽ വീണ്ടും തെളിവെടുപ്പ് നടത്തുമെന്ന് എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്ത് പറഞ്ഞു. 

റോഡിൽ ‘കരിമ്പ് ചുങ്കം’ പിരിച്ച് കാട്ടാന
access_time 3 Aug 2026 10:38 AM IST
കരിമ്പ് കിട്ടിയതോടെ ലോറി സുരക്ഷിതമായി കടത്തിവിട്ടു
access_time 19 Jun 2026 11:21 AM IST

BEFORE THE HON'BLE HIGH COURT OF KERALA AT ERNAKULAM W.P. (C) No 38862/2025

Applicants/Writ Petitioner:

Animol Agustine & others

Respondents/Respondents:

The Tahsildar Muvattupuzha & another

NOTICE

Take notice that the above writ petition is filed to issue fresh legal heirship certificate by removing the mother (Mariyakutty Paily) of deceased Agustine E.P. who is none other than the mother-in-law of 1st petitioner. The above petition is posted to 23-06-2026 and if any party wants to implead as respondents or intends to raise any objection in the above matter, they may appear in person or through their pleader and raise their objection before the Hon'ble Court on 23-06-2026 at 10:15 am. In default the matter will be decided finally on the assumption that no party is having any objection in the above number case and the petition will be allowed as prayed for.

Ernakulam 09.06.2026

By order,

Counsel for petitioner

RAM MOHAN L.

access_time 15 Jun 2026 4:50 PM IST

ഏറ്റുമാനൂർ കുടുംബകോടതി മുമ്പാകെ OP(DIV.) No.384/2025

ഹർജിക്കാരി

അഖിലാ മധു

D/o വി.റ്റി മധു

വരാകുന്നേൽ വീട്ടിൽ

മാമ്മൂട് പി.ഓ-യിൽ

മാടപ്പള്ളി വില്ലേജ്

ചങ്ങനാശ്ശേരി താലൂക്ക്

കോട്ടയം ജില്ല

എതൃകക്ഷി

സബിൻ സണ്ണി

S/o സണ്ണി

കൂന്താരമണിയേൽ വീട്ടിൽ

കാണക്കാരി പി. ഒ

കാണക്കാരി വില്ലേജ്

കോട്ടയം താലൂക്ക് കോട്ടയം ജില്ല

ടി കേസിലെ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.

വിവാഹമോചനത്തിനും മറ്റുമായി ബോധിപ്പിച്ചിട്ടുള്ള ടി കേസ് എതൃകക്ഷി ഹാജരാകുന്നതിനും വിചാരണയ്ക്കുമായി 12.08.2026 തീയതിയിലേയ്ക്ക് അവധിവച്ചിട്ടുള്ളതാണ്. അന്നേ ദിവസം പകൽ 11 മണിയ്ക്ക് താങ്കളോ താങ്കൾ ചുമതലപ്പെടുത്തിയ അഭിഭാഷകനോ കോടതി മുമ്പാകെ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിയ്ക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ഹർജി തീർച്ച ചെയ്യുന്നതുമാകുന്നു.

11/05/2026

സി. കെ. ഷാജി

വാദിഭാഗം അഡ്വക്കേറ്റ്

500 വീടുകളിൽ വെള്ളം കയറിയ സംഭവം;  തടസ്സം നീക്കുന്ന ജോലികൾ തുടങ്ങി
access_time 7 Jun 2026 9:45 AM IST
മഴകനത്താൽ ദുരിതം കൂടുമെന്ന ഭീതിയിൽ പ്രദേശവാസികൾ
കൊച്ചി മെട്രോ രണ്ടും മൂന്നും ഘട്ട നിർമാണം വേഗത്തിലാക്കും
access_time 7 Jun 2026 9:34 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒന്നാംഘട്ടം വിഭാവനം ചെയ്തപ്പോള്‍ തന്നെ രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉള്‍പ്പെട്ട ദീര്‍ഘകാല വികസന കാഴ്ചപ്പാട് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം പദ്ധതിയുടെ പുരോഗതി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ടുപോയില്ല. നിലവില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മൂന്നാംഘട്ടമായ അങ്കമാലി എക്സ്റ്റന്‍ഷനുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ സര്‍ക്കാറിന്റെ കാലയളവില്‍ തന്നെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വികസന ആവശ്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ആറുവര്‍ഷത്തിലേറെയായി ചര്‍ച്ചകളില്‍ തുടരുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭ്യമായിരുന്നിട്ടും പദ്ധതിക്കായി ഒരു സെന്റ് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല. പുതിയ സാഹചര്യത്തില്‍ വീണ്ടും കേന്ദ്രാനുമതി തേടി പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഇന്‍ഫോപാര്‍ക്ക് എറണാകുളത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിമറിച്ചതുപോലെ ജില്ലയുടെ വികസനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാലമായി ചര്‍ച്ചകളില്‍ തുടരുന്ന അങ്കമാലി കുണ്ടന്നൂര്‍ ബൈപാസ് പദ്ധതിയും യാഥാര്‍ഥ്യമാക്കാന്‍ മുന്‍ സര്‍ക്കാറുകള്‍ക്ക് സാധിച്ചിട്ടില്ല. ജില്ലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബൈപാസെന്നും അതിന്റെ നിര്‍വഹണത്തിനായുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെന്റർ അധ്യാപകരുടെ കരാർ പുതുക്കിയില്ല; ജോലി നഷ്ടമായത് 300ഓളം പേർക്ക്
access_time 7 Jun 2026 9:08 AM IST

കൽപറ്റ: വയനാട്ടിലടക്കം ഒമ്പതുവർഷമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവന്ന മെന്റർ അധ്യാപകരുടെ കരാർ പുതുക്കിയില്ല. ഇത്തവണ കരാർ പുതുക്കാതായതോടെ വയനാട്ടിലടക്കമുള്ള 300ഓളം പേരുടെ ജോലിയാണ് നഷ്ടമായത്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് 2017ലാണ് ഈ അധ്യാപകരെ നിയമിച്ചത്. വയനാട്, അട്ടപ്പാടി, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലായി ആകെ 326 മെന്റർ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. വയനാട്ടിൽ 241, അട്ടപ്പാടിയിൽ 26, പാലക്കാട് 30, മലപ്പുറം 29 എന്നിങ്ങനെയായിരുന്നു അധ്യാപകരുടെ എണ്ണം. കരാർ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ നിയമനം. ഓരോ വർഷവും കരാർ പുതുക്കിവരികയായിരുന്നു. എന്നാൽ, 2026-27 അധ്യയനവർഷം പുതിയ വിജ്ഞാപനം ഇറങ്ങുമെന്നും അതിനാൽ ഇതുവരെ ജോലി ചെയ്തിരുന്നവരെ സേവനത്തിൽ തുടരാൻ അനുവദിക്കേണ്ടതില്ലെന്നുമാണ് കഴിഞ്ഞദിവസം സർക്കാർ ഉത്തരവിട്ടത്.

നടപടിക്കെതിരെ സി.പി.എം രംഗത്തെത്തി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി എൽ.ഡി.എഫ് സർക്കാർ നിയമിച്ച മെന്റർ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യു.ഡി.എഫ് സർക്കാറിന്റെ നടപടി മനുഷ്യത്വ വിരുദ്ധവും ആദിവാസി വിഭാഗങ്ങളോടുള്ള ക്രൂരതയുമാണെന്ന്‌ ജില്ല സെക്രട്ടേറിയറ്റ്‌ ആരോപിച്ചു. ഒമ്പതുവർഷമായി ജോലി ചെയ്യുന്ന ഗോത്രവിഭാഗക്കാരായ മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇതിൽ 241 പേർ വയനാട്ടിലാണ്‌. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ വിപ്ലവകരമായ നടപടിയായിരുന്നു രാജ്യത്ത് ആദ്യമായി വിദ്യാലയങ്ങളിൽ ഗോത്ര വിദ്യാർഥികൾക്കായുള്ള മെന്റർ അധ്യാപകരുടെ നിയമനം. ആദിവാസി വിദ്യർഥികൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. പിരിച്ചുവിട്ട മുഴുവൻ അധ്യാപകരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കണം. ഇവർ നടത്തുന്ന സമരത്തിന്‌ മുഴുവൻ ജനവിഭാഗങ്ങളും പിന്തുണ നൽകണമെന്ന് ജില്ല സെക്രട്ടേറിയറ്റ്‌ അഭ്യർഥിച്ചു.

സമരവുമായി അധ്യാപകർ

കൽപറ്റ: ജോലി നഷ്ടപ്പെട്ട മെന്റർ അധ്യാപകർ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. ടി.ടി.സിയും ബി.എഡും കഴിഞ്ഞ്‌ തൊഴിൽ രഹിതരായിരുന്ന ഗോത്രവിഭാഗക്കാരെ 2017ൽ എൽ.ഡി.എഫ്‌ സർക്കാറാണ്‌ വിദ്യാലയങ്ങളിൽ ഗോത്രബന്ധു പദ്ധതിപ്രകാരം മെന്റർ അധ്യാപകരായി നിയമിച്ചത്‌. ജില്ലയിൽ 241 പേർക്കാണ്‌ നിയമനം കിട്ടിയത്‌. കലക്ടറേറ്റ്‌ മാർച്ചിനുശേഷം അധ്യാപകർ കൽപറ്റ ട‍ൗണിലേക്കും പ്രകടനം നടത്തി. മാർച്ച്‌ മെന്റർ അധ്യാപിക കെ. മഞ്ജു ഉദ്‌ഘാടനംചെയ്‌തു. എ.വി. സന്ധ്യ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, കെ.എസ്‌.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്‌, എ.കെ.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി. വാസുദേവൻ, സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്‌ എന്നിവർ സംസാരിച്ചു. എൻ. അനീഷ സ്വാഗതം പറഞ്ഞു.

‘നടപടി പിൻവലിക്കണം’

കൽപ്പറ്റ: ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് കഴിഞ്ഞ ഒമ്പതു വർഷമായി ജോലി ചെയ്തുവരുന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ കൂടിയായ 241 അധ്യാപകരെ സർക്കാർ കഴിഞ്ഞദിവസം പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ല പ്രസിഡന്റ് പി.പി. ഷൈജൽ ആവശ്യപ്പെട്ടു. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമായി സംസ്ഥാന സർക്കാർ ആദിവാസി വിഭാഗത്തിൽനിന്ന് അഭ്യസ്ഥവിദ്യരായ മെന്റർ അധ്യാപകരെ നിയമിച്ചത് 2017ലാണ്.

access_time 9 May 2026 3:24 PM IST

ബഹുമാനപ്പെട്ട പട്ടാമ്പി JFCM കോടതി മുമ്പാകെ MC:132/2025

സഫ്ന മുതൽ പേർ - ഹർജിക്കാർ

ഷാജഹാൻ മുതൽ പേർ - എതൃകക്ഷികൾ

ഷാജഹാൻ, 32വയസ്സ്, S/oഹസ്സൻ,

പുഴക്കൽ വീട്, ഞാങ്ങാട്ടിരി,

ഞാങ്ങാട്ടിരി (PO), തൃത്താല ,

പാലക്കാട് ജില്ല, 679303 (Pin).

മേൽ നമ്പറിൽ ഒന്നാം എതൃകക്ഷിക്കുള്ള നോട്ടീസ് കൽപ്പന പത്രത്തിൽ പരസ്യം നടത്തുവാനും പതിച്ചു നടത്തുവാനും കൽപ്പിച്ച് മേൽ നമ്പർ കേസ് 11/05/2026 തിയ്യതി വെച്ചിട്ടുള്ളതാണ്. മേൽ നമ്പറിലേ ടി എതൃകക്ഷിക്ക് വല്ല ആക്ഷേപവും ഉണ്ടെങ്കിൽ സ്വന്തം നിലക്കോ, വക്കീൽ മുഖാന്തരമോ അന്നേ ദിവസം രാവിലെ 11 മണിക്ക് ബഹു.കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിങ്ങളെ എക്സ് പാർട്ടിയാക്കി മേൽ നമ്പർ കേസ് വിധിയാകുമെന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എന്ന്

അഡ്വ.ഷാഹുൽ ഹമീദ് പി.ടി (ഹരജിക്കാരി ഭാഗം)

2026 മെയ് മാസം 09 തീയ്യതി

access_time 7 March 2026 1:24 PM IST

BEFORE THE HON'BLE SUBORDINATE JUDGE'S COURT, KOTTAYAM

O.S No: 68/2025

Name and Address of the Plaintiffs

1. Mini Tom, aged 56 years, D/o. K.K. Mariakutty, residing at Kanjirathumootil House, Sachivothamapuram P.O., Kurichy Village, Kottayam District- Pin code: 686532.

2. Jessy Angel, aged 60 years, D/o. K.K. Mariakutty, residing at Planthoppil House, Moolavattom P.O., Panachikkad Village, Kottayam District, Pin code: 686012.

3. Susan Kuruvilla, aged 63 years, D/o. K.K Mariakutty, residing at Koolipurackal House, Ithithanam P.O., Kottayam District, Pin code: 686835.

4. Marina Hakkim, aged 65 years, D/o. K.K Mariakutty, Fathima Manzil, Sachivothamapuram P.O., Kurichy Village, Kottayam District- Pin code: 686532

Name and Address of the 6th Respondent

Elso Cyriac, aged about 35 years. D/o. Cyriac Joseph, Otharaparambil House, Eramallikkara P.O., Eramallor Village, Cherthala Taluk, Alappuzha District-689109

NOTICE TO THE 6th RESPONDENT IN THE CASE

The plaintiffs in the case have approached the Hon'ble Addl Sub Court, Kottayam-with a suit for partition. This is to bring it to the notice of the 6th defendant or anybody who may have an objection in the effecting partition in the suit.

If anybody whosoever has any objection in the proceedings, they should be present either personally or through his/her Counsel on 19/3/2026 at 11.00 am, otherwise it will be taken as that nobody has any objection in the disposal of the application.

By Order

Blessen Georgy Mathews
Counsel for the Plaintiffs

Kottayam

19.01.2026

access_time 24 Jan 2026 10:39 AM IST

കോടതി അറിയിപ്പ്​ - ബഹു: കോതമംഗലം മുൻസിഫ് കോടതി മുമ്പാകെ - E.P. 108/2023 IN

ARC 2000/2018

Petitioner/Decree holder:
The Pothanicad Farmer's Co. Op. Bank Ltd,
No. E.3510 Pothanicad,
Represented by its Managing Director, Ciby V. George,
aged 57, D/o George,
residing at Melethu house,
Pulinthanam Kara, Enanalloor Village,
Muvattupuzha Taluk.

Respondents/J.D.
1 Basil Joseph,
aged about 32 years,
S/o Joseph K.A.,
residing at Kakkathottathil house,
Pothanicad Kara, do Village,
Kothamangalam Taluk.

ടി വിധി കടക്കാരനെ തെര്യപ്പെടുത്തുന്നത്

കോതമംഗലം വില്ലേജ് സർവ്വേ 828/2A/5/6 യിൽ കിഴക്ക് കാക്കത്തോട്ടത്തിൽ ചാക്കോ വക, തെക്ക് - ശാന്ത ജോസഫ് വക, വഴി, പടിഞ്ഞാറ് - പൊത്തനാട്ടിൽ ബാബു വക, വടക്ക് - കണ്ണാപറമ്പിൽ വക എന്നീ എലുകയ്ക്കകത്ത് അടങ്ങുന്ന 02.02 ആർ വസ്തുവിൽ വിധി കടക്കാരന് അവകാശപ്പെട്ട ഊടുകൂർ മൂന്നിൽ ഒന്ന് അവകാശവും, ആയതിലെ സകലവിധ വൃക്ഷാദികളും ആകുന്ന പട്ടിക വസ്തു ലേലത്തിൽ വിൽപ്പിച്ച് വിധി സംഖ്യ ഈടാക്കി കൊടുപ്പിക്കണമെന്നും ലേല സംഖ്യയും വിധിക്കടവും പരസ്പരം തട്ടിക്കിഴിപ്പാൻ അനുവദിക്കണമെന്നും വിധി ഉടമസ്ഥൻ അപേക്ഷിച്ചിരിക്കുന്നതും പരസ്യത്തിൽ അടയ്ക്കേണ്ട വിവരങ്ങളെപ്പറ്റിയും മറ്റും വ്യവസ്ഥപ്പെടുത്തുന്നതിന് 2026-ാം ആണ്ട് ജനുവരി മാസം 30-ാം തീയതിയ്ക്ക് അവധിയ്ക്ക് വച്ചിട്ടുള്ളതിനാൽ പ്രസ്തുത തീയതി രാവിലെ 11 മണിയ്ക്ക് ബഹു. കോടതി മുമ്പാകെ നേരിട്ടോ, അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരം ഹാജരാകുവാൻ ഇതിനാൽ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം മേൽ നമ്പർ കേസ് നിങ്ങളുടെ അഭാവത്തിൽ നിയമാനുസൃതം തീർപ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന് ഉത്തരവിൻ പ്രകാരം
(ഒപ്പ്)
അഡ്വക്കേറ്റ് : ജിജി പീറ്റർ

കോതമംഗലം 15-01-2026