Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡിഗോ സൗദിയിൽ നിന്നുള്ള സർവിസുകൾ 15 വ​രെ റദ്ദാക്കി; യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകൾ

text_fields
bookmark_border
ഇൻഡിഗോ സൗദിയിൽ നിന്നുള്ള സർവിസുകൾ 15 വ​രെ റദ്ദാക്കി; യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകൾ
cancel

ജിദ്ദ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഒക്ടോബർ 15 വരെയുള്ള ഇൻഡിഗോ വിമാന കമ്പനിയുടെ മുഴുവൻ സർവിസുകൾ റദ്ദാക്കിയിരിക്കുന്നുവെന്ന് വിമാന കമ്പനി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി എല്ലാ യാത്രക്കാരും തങ്ങളുടെ യാത്രാ ഷെഡ്യൂൾ (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഓൺലൈൻ വഴി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശത്തിൽ അതോറിറ്റി ചൂണ്ടിക്കാട്ടി.

നേരത്തെ ഇൻഡിഗോ വിമാനടിക്കറ്റ് എടുത്തവർക്ക് രണ്ട് ആനുകൂല്യങ്ങളിൽ ഒന്ന് തെരെഞ്ഞെടുക്കമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്ന ഓപ്‌ഷനോ സൗജന്യമായി ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യാവുന്ന ഓപ്‌ഷനോ ആണ് തെരഞ്ഞെടുക്കാനാവുക. വിമാന സർവിസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും ഇൻഡിഗോ വിമാന കമ്പനി അധികൃതർ അറിയിപ്പിൽ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IndiGo cancels Saudi services till 15th; full refund or free rebooking for passengers
Next Story