ദന്ത സംരക്ഷണം എന്നത് എല്ലാ കാലത്തും അത്യന്താപേക്ഷിതമായ ഒന്നാണെങ്കിലും ഗർഭകാലത്ത് ഇക്കാര്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. അനിയന്ത്രിതമായ ഹോർമോൺ വ്യതിയാനം ഗർഭകാലങ്ങളിലെ ദന്ത സംരക്ഷണം കൂടുതൽ സങ്കീർണമാക്കുന്നു. ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
മോർണിങ് സിക് നസ്, അമിതമായ ഉമിനീർ ഉൽപാദനം, ഓക്കാനം, മനംപുരട്ടൽ തുടങ്ങിയവ ബ്രഷിങ്ങിനെ സാരമായി ബാധിക്കുകയും തന്മൂലം പല്ലുകളിൽ പ്ലാക്ക് അഥവാ അഴുക്ക് അടിഞ്ഞ് കൂടുകയും ചെയ്യാറുണ്ട്. ഇവ ഗർഭകാലത്ത് തന്നെ സ്കെയിലിങ് (Scaling) അഥവാ ‘ക്ലീനിങ്ങി’ലൂടെ ദന്ത ഡോക്ടറുടെ സഹായത്തോടെ ചെയ്യാവുന്നതാണ്.
ഉമിനീരിന്റെ അളവ്, ഘടന എന്നതിലെ വ്യത്യാസം, ഇടക്കിടെയുള്ള ഭക്ഷണരീതി, അമിതമായ ഛർദി തുടങ്ങിയവ പല്ല് കേടുവരുന്നതിന് കാരണമാകുന്നു. ഈ പ്രശ്നം കുറക്കാൻ നിരവധി മാർഗങ്ങൾ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും. പഞ്ചസാരയുടെ അളവ് കഴിവതും കുറക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. ഛർദിച്ച ഉടനെയുള്ള ബ്രഷിങ് ഒഴിവാക്കുക ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. ഇതിലൂടെ ഒരു പരിധി വരെ ദന്തക്ഷയം തടയാൻ കഴിയും. കേടായ പല്ലുകളെ വെള്ള നിറത്തിലുള്ള അമാൽഗം ചെയ്ത് സംരക്ഷിക്കുക. കറുപ്പ് നിറത്തിലുള്ള അമാൽഗം കഴിവതും ഗർഭകാലങ്ങളിൽ ഒഴിവാക്കുക.
ഗർഭകാലത്ത് സ്വയം ചികിത്സ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടറുടെ അറിവോടെ മാത്രം മരുന്നുകൾ ഉപയോഗിച്ച് ശീലിക്കുക. നിങ്ങൾ കഴിക്കുന്ന മരുന്നുകളെകുറിച്ചുള്ള വിശദ വിവരങ്ങൾ ഡോക്ടറെ അറിയിക്കുകയും വേണം.
രണ്ടാമത്തെ ൈത്രമാസം, അഥവാ 4-6 മാസമാണ് സുരക്ഷാ കാലയളവായി കണക്കാക്കിയിട്ടുള്ളത്. ആദ്യത്തെയും അവസാനത്തെയും ൈത്രമാസങ്ങളിൽ കഴിവതും ദന്ത ചികിത്സകൾ ഒഴിവാക്കുന്നതാണ് നല്ലത്. അവസാന മാസങ്ങളിൽ കൂടുതൽ സമയം മലർന്ന് കിടക്കുന്നത് തലക്കറക്കംപോലുള്ള ചില ബുദ്ധിമുട്ടുകൾ വരാൻ കാരണമായേക്കാം. അതിനാൽ ദന്ത ചികിത്സപോലുള്ള സമയമെടുക്കുന്ന ചികിത്സകൾ രണ്ടാമത്തെ ൈത്രമാസത്തിൽ ചെയ്ത് തീർക്കാൻ ശ്രദ്ധിക്കണം. അനിവാര്യമായ അവസ്ഥകളിൽ റൂട്ട്കനാൽ, എക്സ് റേ തുടങ്ങിയവ സുരക്ഷയോടുകൂടി മാത്രം ചെയ്യാവുന്നതാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.