രേഖ ഗുപ്ത, രാജേഷ്

രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമണം നടത്താൻ രാജേഷ് പദ്ധതിയിട്ടു; സുപ്രീംകോടതിയിലുമെത്തി, ഞെട്ടിക്കും വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന് രാജേഷ് സക്രിയയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്ച പൊതുപരിപാടിക്കിടെ രാജേഷ് സക്രിയ രേഖ ഗുപ്തയുടെ മുഖത്തടിച്ചിരുന്നു. ഇതിനൊപ്പം കത്തി ഉപയോഗിച്ച് ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടുവെന്നാണ് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട്.

തെരുവ്നായക്കളെ പിടികൂടണമെന്ന വിധിക്ക് പിന്നാലെ ഇയാൾ സുപ്രീംകോടതിയിലെത്തി. അവിടെയും ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ, കോടതിയുടെ കനത്ത സുരക്ഷകണ്ട് ഇയാൾ പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.കത്തി ഉപയോഗിച്ച് രേഖഗുപ്തയെ ആക്രമണം നടത്തുക ലക്ഷ്യമിട്ടാണ് പ്രതി സിവിൽ ലൈൻസ് ഓഫീസിലേക്ക് എത്തിയത്. എന്നാൽ, ഓഫീസിലെ കനത്ത സുരക്ഷ കണ്ട് ഇയാൾ കത്തി ഉപേക്ഷിക്കുകയായിരുന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാ​ജേ​ഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്ര​തി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും മു​ടി​യി​ൽ പി​ടി​ച്ചു​വ​ലി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ പ​രാ​തി ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പ​രാ​തി കേ​ൾ​ക്കു​ന്ന​തി​നി​ടെ, പ്ര​തി മു​ന്നോ​ട്ടു​വ​ന്ന് പേ​പ്പ​ർ ന​ൽ​കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ​ത്ത​ടി​ച്ച​തും മു​ടി​യി​ൽ വ​ലി​ച്ച​തും. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക് നേ​രി​യ പ​രി​ക്കേ​റ്റ രേ​ഖ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി ഡ​ൽ​ഹി ​പൊ​ലീ​സി​ന് കൈ​മാ​റി.

പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളാ​ണെ​ന്ന് അ​മ്മ പ​റ​ഞ്ഞു. തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ അ​ടു​ത്തി​ടെ സു​പ്രീം​കോ​ട​തി വി​ധി മൃ​ഗ​സ്നേ​ഹി​യാ​യ പ്ര​തി​യെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്നു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ്ര​തി പോ​കു​മെ​ന്ന കാ​ര്യം ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​മ്മ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

സം​ഭ​വം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന വ​സ്തു​ത​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സും ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ക്ര​മ​ത്തി​നി​ട​മി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​യും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Accused Planned To Attack Delhi Chief Minister With Knife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.